Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ക്രിസ്തുവിന്റെ പേരിൽ ഇന്ന് സഭകളും കുപ്പായതൊഴിലാളികളും ആത്മീയ വ്യാപാരികളും കാണിച്ചുകൂട്ടുന്ന പേക്കോലം കാണുമ്പോൾ പൊതു സമൂഹം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് ! ഇതാണോ ക്രിസ്തുമതം? ഇവരാണോ ക്രിസ്ത്യാനികൾ? ഇവർ ആചരിക്കുന്നതാണോ ക്രിസ്തുവിന്റെ ദർശനങ്ങളും പഠിപ്പിക്കലുകളും! തലമുറകളായി ഇവരുടെ ക്രൈസ്തവവിരുദ്ധമായ കൂദാശകളാൽ ഇൻഡൊക്ടറിനെറ്റുചെയ്യപെട്ടു ചിന്താശേഷി നഷ്ടപെട്ട ആടും മാടും മാക്കപെട്ടവർ പോലും ചോദിച്ചുതുടങ്ങി.പുരോഹിതന്മാരെ നമ്മുടെ പ്രാർത്ഥനയിൽ ക്രിസ്തു എവിടെ എന്ന്?
പക്ഷികളെയും പറവകളെയുംനോക്കുക,അത് വിതകുന്നില്ല,കൊയ്യുന്നില്ല കളപ്പുരയിൽ സൂക്ഷിച്ചു വെക്കുന്നില്ല എന്ന് കർത്താവു പഠിപ്പിച്ചു. ബിഷപ്പുമാർ ലെബനീസ് പെണ്ണുങ്ങളുടെ ഊറായി കോട്ടും ഇട്ടു അരമനയും പണിതു,ബെൻസു കാറും മേടിച്ചു,മേശയും കഴിച്ചു സ്വന്തമായി ട്രസ്റ്റും ഉണ്ടാക്കി,കോടികൾ ബാങ്കിലും ഇട്ടു ലളിതമായി ജീവിക്കുന്നു കൽപ്പിക്കുന്നു.എങ്ങനെ,അന്യൻ വിയർക്കുന്ന അപ്പവും ഭക്ഷിച്ചു.ആടുകളെ കറന്നു.
ജീവിതത്തിലൂടെ കർത്താവു ലളിതജീവിതം കാണിച്ചുതന്നു.കൂദാശതൊഴിലാളികൾ ആഡംബരം എന്ന വാക്ക് നമ്മെ പടുപ്പിച്ചു.നമ്മുടെ ക്രിസ്തുവിനെ ഒന്ന് നോക്കുക ക്രിസ്തുവിനെ വിറ്റു തിന്നുന്ന കൂദാശ തൊഴിലാളികളെ ഒന്ന് നോക്കുക,ഇവനെ ഒക്കെ പിടിച്ചു ഇവന്റെ ഫാൻസി ഡ്രസ്സ് അഴിച്ചെടുത്താൽ മിനിമം ഒരു രണ്ടു ലക്ഷം രൂപ വരും.കർത്താവിന്റെ വചനം പറയാൻ ഈ ഫാൻസി ഡ്രസ്സ് ആവശ്യമുണ്ടോ?ഈ കോലം കെട്ടാൽ എന്തിനുവേണ്ടിയാണ്? ഈ കോമാളിത്തരവും ക്രിസ്തുവും ആയി എന്ത് ബന്ധനമാണ് ഉള്ളത്?
പരസ്പ്പരം സ്നേഹിക്കുവാൻ കർത്താവു പടുപ്പിച്ചു.കുപ്പായതൊഴിലാളികൾ സഭകൾ എന്ന ആത്മീയ ചില്ലറവ്യാപാര കേന്ദ്രങ്ങൾ ഉണ്ടാക്കി മതത്തെയും സഭയെയും സ്നേഹിക്കാൻ പടുപ്പിച്ചു.വിശ്വാസികളെ പറ്റിച്ചു അവരുടെ ചിലവിൽ കോൺക്രീറ്റ് സൗധങ്ങൾ ഉണ്ടാക്കി അതിനു പള്ളി എന്ന് പേരുനല്കി.മനസാകുന്ന അലയത്തെക്കുറിച്ചു കർത്താവു പറഞ്ഞപ്പോൾ മനുഷ്യ നിർമ്മിതമായ കെട്ടിടങ്ങൾ ഉണ്ടാക്കി അതിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇന്ന് തെരുവിൽ കിടന്നടിക്കുന്നു.ഇതുകണ്ട് നാട്ടുകാർ നീയൊക്കെ ക്രിസ്തുവിന്റെ അനുയായികളോ അതോ ലൂസിഫറിന്റെ അനുയായികളോ എന്ന് ചോദിക്കുമ്പോൾ ഞങ്ങൾ കറതീർന്ന മോന്മാരാണെന്നു !
വിശ്വാസികളെ പറ്റിച്ചു കാശുതട്ടാൻ നടത്തുന്ന ചാരിറ്റികൾ,നാട്ടുകാരെ കാണിക്കാൻ നടത്തുന്ന കൂദാശകൾ,വിശ്വാസികൾ പട്ടിണി കിടക്കുമ്പോഴും ആർഭാടത്തിൽ രമിക്കുന്ന പുരോഹിതർ,പൗരോഹിത്യം വയറ്റിപ്പിഴപ്പാക്കിയ കുപ്പായതൊഴിലാളികൾ,പാപം ചെയ്യരുത് എന്ന് പറയുകയും പതിനാറു പ്രമാണവും തെറ്റിക്കുന്ന ആത്മീയതയിൽ ട്രേഡ് യൂണിയനിസം കൊണ്ടുവന്ന കൂദാശ തൊഴിലാളികൾ!ക്രിസ്തുവിനെ അറിയുവാൻ മധ്യസ്ഥന്മാരായി ഈ കുപ്പായതൊഴിലാളികൾ വേണംപോലും?ഇവന്മാരിലൂടെച്ചെന്നാലെ ക്രിസ്തു പ്രാർത്ഥനകൾ സ്വീകരിക്കാത്തൊള്ളോ?
മൊണ്ണയായ എനിക്ക് ഇത് ചിന്തിക്കുവാനുള്ള ശേഷിയില്ലല്ലോ ദൈവമേ.
നെയ്യില്ലാത്ത നെയ്യപ്പം പോലെ ക്രിസ്തുവില്ലാത്ത ക്രൈസ്തവസഭകൾ!
ക്രിസ്തുവിന്റെ പേരിൽ ആത്മീയ വ്യാപാരവും വ്യപിചാരവും നടത്തുന്ന ഇവർ യഥാർത്ഥത്തിൽ ആരാണ്?പ്രാകൃത പേഗനിസത്തെ ക്രിസ്തു ഒരിക്കലും ചെയ്യരുത് എന്ന് പറഞ്ഞ അരുതുകൾ കൂട്ടിക്കെട്ടി ക്രിസ്തുമതം എന്ന് പേര് നല്കിയതാരാണ്?ക്രിസ്തുവിനെ നിന്ദിക്കുകയും മതത്തെ വിശ്വസിക്കുകയും പള്ളികളെ സ്നേഹിക്കുകയും മെത്രാന്മാരിൽ ആശ്രയിക്കുകയും കൈ മുത്തുകയും ചെയ്യുമ്പോൾ ക്രിസ്തുവിനെ നിന്ദിക്കുകയല്ലേ?അപ്പോൾ ഈ സഭകൾ ആരുടെ സൃഷ്ടിയാണ്? ഇവർ ആരുടെ നാമമാണ് മഹത്വപ്പെടുത്തുന്നത്?
ഞങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ എപ്പിസോഡുകൾ കണ്ടു ഈ വിഷയത്തിൽ റെസ്പോൺസ് ഫ്രം ലൈറ്റി എന്ന സെഗ്മെന്റിൽ ഞങ്ങൾക്ക് ലഭിച്ച ഒരു പ്രതികരണമാണ് ഇന്ന് ഐ ടു ഐ പ്രേക്ഷകർക്കായി പങ്കുവയ്ക്കാൻ പോകുന്നത്.
ഡോ സൂസൻ ജോർജ്, പ്രൊഫഷണലി ഒരു ഡെർമറ്റോളജിസ്റ്റ്, ഇപ്പോൾ വിദേശരാജ്യത്തുള്ള ഒരു പ്രമുഖ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിക്കുന്നു.മധ്യ തിരുവിതാകൂറിലുള്ള ഒരു പൗരാണിക ക്രിസ്ത്യൻ കുടുബത്തിൽ ജനിച്ചു,വിശ്വാസത്തിൽ വളർന്നു ഇപ്പോഴും ക്രിസ്തുവിൽ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഈ ഡോക്ട്ടർ തന്റെ മെഡിക്കൽ പ്രഫഷനോടൊപ്പം ദൈവശാസ്ത്രത്തിൽ തന്റേതായ ചില അന്വേഷണങ്ങളും ചില കണ്ടെത്തലുകളും നടത്തിയ വ്യക്തിത്വമാണ്.ഞാൻ ആമുഖത്തിൽ പറഞ്ഞ ഓരോ വിശ്വാസിയും ഇന്ന് മനസ്സിൽ ചോദിക്കുന്ന ആ ചോദ്യങ്ങളുടെ ഉത്തരങ്ങളാകാൻ സാധ്യതയുള്ള ആ ഡോട്ടുകൾ കണക്റ്റുചെയ്യുവാൻ ശ്രമിക്കുകയാണ് ഡോ.സൂസൻ ജോർജ്.
23.82°C








