Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്ര വധക്കേസിൽ ഭർത്താവ്‌ സൂരജ്‌ കുറ്റക്കാരനെന്ന് കോടതി. എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിലയിരുത്തി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞെന്ന് കോടതി പറഞ്ഞു.

അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ അന്തിമ വാദത്തിൽ ആവശ്യപ്പെട്ടു. പ്രതിയുടെ പേരിൽ ചുമത്തിയ കുറ്റങ്ങൾ സൂരജിനെ വായിച്ചുകേൾപ്പിച്ചു. ഒന്നും പറയാനില്ലെന്ന് സൂരജ്‌ കോടതിയിൽ പറഞ്ഞു.എന്നാൽ ഉത്രയുടെ മരണം കൊലപാതകമല്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.ഉത്രവധക്കേസിൽ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. 87 സാക്ഷികളും 288 രേഖകളും നാൽപതോളം തൊണ്ടി മുതലും കേസിനാസ്‌പദമായി പൊലീസ്‌ ശേഖരിച്ചു. ദൃക്‌സാക്ഷികളില്ലാതിരുന്നതിനാൽ ശാസ്ത്രീയമായും ഡമ്മി പരീക്ഷണത്തിലൂടെയുമായിരുന്നു പൊലീസ് തൊളിവുകൾ ശേഖരിച്ചത്‌.സൂരജിനെതിരെ 1000 പേജുള്ള കുറ്റപത്രമാണ് പൊലീസ്‌ കോടതിയിൽ സമർപ്പിച്ചത്. ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ്‌ എം.മനോജാണ് വിധി പറയുന്നത്.സൂരജിന് മേൽ ചുമത്തിയിട്ടുള്ള വകുപ്പുകൾ ഇങ്ങനെ
ഐപിസി 302 - കൊലപാതക കുറ്റം - വധശിക്ഷയോ ജീവപര്യന്തം തടവോ ഇവയ്‌ക്കൊപ്പം പിഴയോ ലഭിക്കാം.326- അപകടകരമായ വസ്‌തുക്കൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ - ജീവപര്യന്തമോ പത്തുവർഷം തടവോ പിഴയോ ലഭിക്കാം307- വധശ്രമം - ജീവപര്യന്തമോ പത്തുവർഷം തടവോ പിഴയോ ലഭിക്കാം201- തെളിവ് നശിപ്പിക്കൽ - ഏഴുവർഷം തടവോ പിഴയോ ലഭിക്കാം
ഉത്ര വധക്കേസ്‌ നാൾവഴി2020 മെയ്‌ ഏഴിനാണ് ഉത്രയെ പാമ്പ്‌ കടിയേറ്റ് മരിച്ച നിലയിൽ കാണുന്നത്. 2020 മാർച്ചിൽ അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിക്കാൻ സൂരജ്‌ ആദ്യ ശ്രമം നടത്തിയിരുന്നു. പരാജയപ്പെട്ടതോടെ മൂർഖനെ ഉപയോഗിച്ചു. അതിൽ സൂരജ്‌ വിജയിച്ചു.വീട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടർ അന്വേഷണത്തിൽ സൂരജാണ് കൊലയാളിയെന്ന് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ സ്വത്ത് ലക്ഷ്യം വച്ചായിരുന്നു കൊലപാതകമെന്ന പ്രധാന വാദത്തിലൂന്നിയായിരുന്നു പ്രോസിക്യൂഷൻ നടപടികൾ.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ രണ്ടാം പ്രതി സുരേഷ് മാപ്പ് സാക്ഷിയാക്കിയതും നിർണായക നീക്കമായി. സൂരജ്‌ യൂട്യൂബിൽ നിന്നും പാമ്പിനെ സംബന്ധിച്ച് പഠനം നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.

Readers Comment

Add a Comment