Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യവ്യാപകമായി നേരിടുന്ന കൽക്കരി ക്ഷാമത്തിൽ കേരളവും വൈദ്യുതി പ്രതിസന്ധിയിലേക്ക്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് വലിയ രീതിയിൽ കുറഞ്ഞതിനെ തുടർന്നാണ് കേരളവും പ്രയാസത്തിലാകുന്നത്.കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മൊത്തത്തിലുള്ള വൈദ്യുത ഉപഭോഗം 72.23 ദശലക്ഷം യൂണിറ്റാണ്. അതിൽ 34.48 ദശലക്ഷം യൂണിറ്റ് മാത്രമാണ് സംസ്ഥാനത്ത് വിവിധ ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഉത്പാദിപ്പിച്ചത്. 37.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിവിധ താപവൈദ്യുത നിലയങ്ങളിൽ നിന്നായി കേരളം വാങ്ങിയതാണ്.സംസ്ഥാനത്തിന് വൈദ്യുതി നൽകുന്ന താപ വൈദ്യുതി നിലയങ്ങളിൽ പത്തുദിവസത്തിൽ താഴെ മാത്രമുള്ള കൽക്കരി ശേഖരമാണുള്ളതെന്നാണ് സംസ്ഥാന വൈദ്യുതി ബോർഡിനെ അറിയിച്ചിട്ടുള്ളത്. കൂടംകുളത്തുനിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയിൽ 70 ശതമാനം കുറവുണ്ടായിട്ടുണ്ട്.
23.82°C








