Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവയുടെ മുൻ സെക്രട്ടറി ഫാ.മോൻസി പി ചാക്കോ  വാഹനാപകടത്തിൽ മരിച്ചു.നിലവിൽ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊച്ചി  ഭദ്രാസനത്തിലെ  കൊരട്ടി സെന്റ് കുറിയാക്കോസ് സീയോൻ സെമിനാരി ഓർത്തഡോക്സ്‌ പള്ളി വികാരിയായിരുന്നു. മുൻപ് ബംഗംളൂരു ഭദ്രാസനത്തിൽ സേവനം അനുഷ്ടിച്ച ഇദ്ദേ​ഹം മദ്യപാന ശീലങ്ങളെ തുടർന്നുള്ള ചില പ്രശ്നങ്ങളിൽ  ബം​ഗംളൂരുവിൽ നിന്ന് ഒഴിവാകുകയും കൊച്ചി ഭദ്രാസനാഥിപൻ ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുവരികയുമായിരുന്നു.  വയനാട് സ്വദേശിയായിരുന്നു വൈദികൻ. നാളെ കുർബാനയ്ക്കായി തിരുവല്ലയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ  ചങ്ങനാശ്ശേരി റയിൽവേ ജങ്ഷനിൽ വച്ചായിരുന്നു അപകടം.  അച്ചന്റെ വാഹനം  ടാങ്കർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.  മൃതദേഹം ചങ്ങനാശ്ശേരി സെന്റ് തോമസ്  ചെത്തിപ്പുഴ ആശുപത്രിയിൽ. ബംഗംളൂരുവിൽ‍  നടന്ന സഭയുടെ ദുരൂഹ ഭൂമി  കച്ചവടവുമായി ബന്ധപ്പെട്ട് അച്ചന് ചില നിർണായക വിവരങ്ങൾ അറിയാമായിരുന്നുവെന്നും  ഇത് ചോദ്യം ചെയ്തതാണ് അച്ചനെ ബംഗംളൂരുവിൽ‍ നിന്ന് ഒഴിവാക്കാൻ കാരണമെന്നും ഇതിന്റെ പേരിൽ അച്ചന്  ഭീഷണികളുണ്ടായിരുന്നുവെന്നും വിശ്വാസികൾ പറയുന്നു. . 

 അച്ചൻ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു. മുൻപ് ദുരൂഹ സാഹചര്യത്തിൽ സഭയിലെ മേൽപ്പട്ടക്കാരും  മരണമടയുമ്പോൾ തിടുക്കപ്പെട്ട്  ആ അധ്യായം അവസാനിപ്പിക്കുന്ന പതിവ് നടപടി ഈ മരണത്തിൽ ഉണ്ടാകരുതെന്നും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. വിശ്വാസികളുടെ ഈ ആവശ്യത്തെ തുടർന്ന് സീനിയർ പോലീസ് സർജന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നാളെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.

Readers Comment

Add a Comment