Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:17 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സമൂഹ മാധ്യമങ്ങളായ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് മെസഞ്ചർ തുടങ്ങിയവയുടെ സേവനങ്ങളിൽ വീണ്ടും തടസം നേരിട്ടു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഫേസ്‌ബുക്കും ശൃംഖലയിലെ മറ്റ് ആപ്പുകളും പ്രവർത്തനരഹിതമായത്.ഇൻസ്റ്റഗ്രാം ഫീഡ് ലോഡ് ചെയ്യാനും ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയക്കാനുമടക്കം തടസം നേരിട്ടു. ആഗോള തലത്തിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ ഉപഭോക്താക്കൾക്ക് തടസം നേരിട്ടെന്ന് ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്‌റ്റർ എന്ന വെബ്‌സൈറ്റാണ് അറിയിച്ചത്.രണ്ട് മണിക്കൂറിന് ശേഷം പ്രശ്‌നങ്ങൾ പരിഹരിച്ചതായി ഫേസ്‌ബുക്ക് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ഉപഭോക്താക്കളോട് ആത്മാർഥമായി ക്ഷമ ചോദിയ്ക്കുന്നുവെന്ന് കമ്പനി ട്വീറ്റ് ചെയ്‌തു.

 

Readers Comment

Add a Comment