Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലഖിംപൂർ ഖേരി സംഘർഷവുമായി ബന്ധപ്പെട്ട് യുപി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. യുപി പൊലീസിൻറെ അന്വേഷണത്തിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഉത്തർ പ്രദേശ് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേയാണ് ഹാജരായത്. എന്തുകൊണ്ട് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്‌തില്ലെന്ന് കോടതി ആരാഞ്ഞു. മുഖ്യ പ്രതിയായ ആശിഷ് മിശ്രയ്ക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഹാജരായില്ലെങ്കിൽ നടപടി സ്വീകരിയ്ക്കുമെന്നും സാൽവെ കോടതിയെ അറിയിച്ചു. മറ്റ് കേസുകളിൽ ഈ ഇളവ് നൽകാറുണ്ടോയെന്ന് കോടതി ചോദിച്ചു.എട്ട് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസാണിത്. ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതാണ്. കേസിൽ ദൃക്‌സാക്ഷികളുടെ വ്യക്തമായ മൊഴികളുമുണ്ടെന്നും കോടതി ചൂണ്ടികാട്ടി. നിയമം അതിൻറെ വഴി സ്വീകരിയ്ക്കണമെന്നും കോടതി വാക്കാൽ പരാമർശിച്ചു.പ്രത്യേക അന്വേഷണ സംഘത്തിൻറെ ഘടനയിൽ ബെഞ്ച് അതൃപ്‌തി പ്രകടിപ്പിച്ചു. സംഘത്തിലുള്ളവർ പ്രാദേശിക ഉദ്യോഗസ്ഥരാണെന്നും കോടതി വിശദീകരിച്ചു. കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാനം ആലോചിക്കുന്നുണ്ടോ എന്നും ബെഞ്ച് ചോദിച്ചു.തൃപ്‌തികരമായ നടപടികൾ എടുക്കുമെന്നും മറ്റൊരു ഏജൻസി കേസ് അന്വേഷിക്കുമെന്നും സാൽവേ ബെഞ്ചിന് ഉറപ്പ് നൽകി. അവധിക്ക് ശേഷം കേസ് ഒക്‌ടോബർ 20ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
23.68°C








