Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എത്ര പേർ കൊവിഡ് പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്ന് വ്യക്തമാകാൻ സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തുന്ന സർവേയായ സിറോ പ്രിവിലൻസ് പഠനറിപ്പോർട്ട് ഇന്ന് പുറത്തുവിടും.സംസ്ഥാനത്താകെ മുപ്പതിനായിരത്തിൽപ്പരം ആളുകളിൽ നടത്തിയ കൊവിഡ് പ്രതിരോധന ആന്റിബോഡി പരിശോധനാ ഫലമാണ് സിറോ സർവേ ഫലം. സർവേ പൂർത്തിയായതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്രപേർക്ക് കൊവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞു എന്നത് പഠനത്തിലൂടെ കണ്ടെത്താൻ സാധിക്കും. ഈ പഠനത്തിനായി ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്.ഇനിയെത്ര പേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസിലാക്കാനും കഴിയും. ഇതിലൂടെ കൊവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതൽ സുരക്ഷിതരാക്കാനും കഴിയും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വന്നുപോയവരുടെ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് ആരോഗ്യ വകുപ്പ് സിറോ പ്രിവിലൻസ് പഠനം നടത്തുന്നത്.  തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സിറോ പ്രിവലൻസ് സർവെയിലൂടെ ചെയ്യുന്നത്. കൊവിഡ് വന്ന് പോയവരിൽ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സിറോ പോസിറ്റീവ് എന്നുപറയും.

Readers Comment

Add a Comment