Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വില വര്‍ധനവിലെത്തി പെട്രോളും ഡീസലും. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 103 രൂപ 55 പൈസയും ഡീസലന് 96 രൂപ 90 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105 രൂപ 48 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103രൂപ 72 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയില്‍ ഇന്ധനത്തിന് വില കൂടുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 83.47 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ വലിയ വര്‍ധനവാണിത്.
28.73°C








