Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ.എസ്.ആർ.ടി.സിയിലെ ഈ മാസത്തെ ശമ്പള വിതരണം പ്രതിസന്ധിയിൽ. കോർപറേഷന് പണം നൽകാൻ ആകില്ലെന്ന് ധനവകുപ്പ് അറിയിച്ചു. ധനസഹായം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് അയച്ച ഫയൽ ധനകാര്യ വകുപ്പ് തിരിച്ചയച്ചു. ശമ്പളത്തിന് തുടർച്ചയായി പണം നൽകാൻ കഴിയില്ലെന്നാണ് ധനകാര്യവകുപ്പിൻറെ നിലപാട്.ശമ്പള വിതരണത്തിന് വേണ്ടി വരുന്ന 85 കോടി രൂപയും ഓഗസ്റ്റ് മാസത്തിലെ കുടിശികയായ 14 കോടി ഉൾപ്പടെ 100 കോടിയാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടത്. ശമ്പളം നൽകാനുള്ള തുക കോർപ്പറേഷൻ സ്വന്തമായി കണ്ടെത്തണമെന്നാണ് ധനവകുപ്പ് നിർദേശിച്ചിട്ടുള്ളത്. അതേസമയം, കുടിശിക നൽകാനുള്ള തുക കോർപ്പറേഷൻ തന്നെ കണ്ടെത്താമെന്നും ശമ്പളം നൽകാനുള്ള പണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ഇന്നലെ വീണ്ടും ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.

Readers Comment

Add a Comment