Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. 
തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിൾ ബഞ്ച് നിയമനങ്ങൾ റദ്ദാക്കിയത്. സർവ്വകലാശാലയുടെ നടപടി ഭരണഘടന വ്യവസ്ഥകൾക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നായിരുന്നു സിംഗിൾ ബ‌ഞ്ചിന്റെ നിലപാട്. എന്നാൽ സംവരണം കണക്കാക്കിയ രീതിയിൽ തെറ്റില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. സർക്കാരും സർവകലാശാലയും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബഞ്ച്  പുതിയ ഉത്തരവ് ഇറക്കിയത്.എന്നാൽ ഓരേ കാറ്റഗറിയിലും ഓരേ ശമ്പള സ്കെയിലിലും വ്യത്യസ്ത ഡിപ്പാർട്ട് മെൻറിൽ ജോലി ചെയ്യുന്നവരെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Readers Comment

Add a Comment