Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്ഥാവനയ്‌ക്കെതിരെ മോശം കമന്റുകളുമായി സോഷ്യൽ മീഡിയ. പ്രാക്ടിക്കൽ ആണെങ്കിൽ റെഡി, ഒരു ലേബർ റൂം കൂടി പണിയൂ, വനിതാ കമ്മീഷന്റെ ലൈംഗിക ക്ലാസിൽ എന്നെയും ചേർക്കണം, എന്നൊക്കെയുള്ള കമന്റുകളാണ് പ്രസ്ഥാവനയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.ഇത്തരം അശ്ലീല കമന്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ രൂപപ്പെടുന്നുണ്ട്. കുട്ടികളെ വരെ ലൈംഗിക ചുവയോടെ നോക്കിക്കാണുന്നുവെന്ന് തുടങ്ങിയ വിമർശനങ്ങളാണ് ഇത്തരക്കാർക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. വനിതാ കമ്മീഷൻ അധ്യക്ഷയ്‌ക്കെതിരെയും വിമർശനങ്ങളും, അനുകൂല നിലപാടുകളും സോഷ്യൽ മീഡിയ രേഖപ്പെടുത്തുന്നു.അതേസമയം, ലൈംഗിക വിദ്യാഭ്യാസം മൂലം, സംസ്ഥാനത്ത് നടക്കുന്ന റേപ്പുകളും അതിക്രമങ്ങളും കുറയ്ക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.

Readers Comment

Add a Comment