Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലഖിംപുർ ഖേരി സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യത്ത് കർഷകസമരം. ബികെയു ദേശീയ പ്രസിഡൻറ് നരേഷ് ടികായത്തിൻറെ അധ്യക്ഷതയിൽ യുപിയിലെ മുസാഫർനഗറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഭാരതീയ കിസാൻ യൂണിയൻ രാജ്യവ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണി മുതൽ 1 മണിവരെ കലക്‌ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കും.രാജ്യത്തൊട്ടാകെ ജില്ലാ ഭരണകൂടത്തിൻറെ ഓഫിസുകൾക്ക് പുറത്ത് മോർച്ച നടത്താൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തു. കേന്ദ്രസർക്കാരിൻറെ കാർഷിക നിയമങ്ങൾക്കെതിരെ 2020 നവംബർ മുതൽ ദേശീയ തലസ്ഥാനത്തും പഞ്ചാബിലും രാജ്യത്തിൻറെ മറ്റ് പല ഭാഗങ്ങളിലുമായി കർഷകർ സമരത്തിലാണ്.ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ മന്ത്രിമാർക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിലേക്ക് ഞായറാഴ്‌ച വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ 200ഓളം കർഷകരും ബികെയു അനുഭാവികളും ഞായറാഴ്‌ച രാത്രി ലഖിംപുർ ഖേരിയിലേക്ക് പുറപ്പെട്ടിരുന്നു.രാകേഷ് ടികായത്തിൻറെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടത്. മിക്കയിടത്തും പൊലീസ് യാത്ര തടയാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ, ഇതെല്ലാം മറികടന്ന് തങ്ങൾ മുന്നേറിയെന്നും കർഷകകൂട്ടായ്‌മയിലെ പ്രതിനിധികൾ പറഞ്ഞു.
23.82°C








