Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:09 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മയക്കുമരുന്ന് പാർട്ടി കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആര്യൻ്റെ വാട്സപ്പ് ചാറ്റുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിക്കും. കസ്റ്റഡി നീട്ടിക്കിട്ടണമെന്ന് എൻസിബി ആവശ്യപ്പെട്ടേക്കില്ല.ആര്യൻ ഖാൻ ചരസാണ് ഉപയോഗിച്ചതെന്ന് എസിബി വൃത്തങ്ങൾ അറിയിക്കുന്നു. അറസ്റ്റിലായ എല്ലാവരുടെയും വാട്സപ്പ് ചാറ്റുകൾ ഉൾപ്പെടെ എൻസിബി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. മുൻകൂട്ടി ആലോചിച്ച് നടത്തിയ പാർട്ടിയാണ് ഇതെന്നതിനുള്ള സുപ്രധാന തെളിവാണ് ഈ ചാറ്റുകൾ.​ആഢംബര കപ്പലായ കോർഡെലിയ ക്രൂയിസിലാണ് ലഹരിപ്പാർട്ടി നടത്തിയത്. ഫാഷൻ ടിവിയോടൊപ്പം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ സഹകരണത്തിലായിരുന്നു വിരുന്ന്. യാത്രക്കാരെന്നെ വ്യാജേന കപ്പലിൽ കയറിയ ഉദ്യോഗസ്ഥർ തുടർന്ന് കപ്പലിൽ റെയ്‌ഡ് നടത്തുകയായിരുന്നു.എൻസിബിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊക്കെയ്ൻ, ഹാഷിഷ്, എം.ഡി തുടങ്ങി നിരോധിത ലഹരി മരുന്നുകളാണ് കണ്ടെടുത്തത്. കപ്പലിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലരുടെ ലഗേജുകളും എൻ.സി.ബി പിടിച്ചെടുത്തിട്ടുണ്ട്.

Readers Comment

Add a Comment