Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്‌കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആദ്യ ആഴ്ച്ച ഹാജരും യൂണിഫോമും നിർബന്ധമാക്കില്ലെന്നും അസുഖങ്ങൾ ഉള്ളവരും ഭിന്നശേഷിക്കാരായ കുട്ടികളും സ്‌കൂളിൽ വരേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.സ്‌കൂൾ തുറക്കാനുള്ള തയാറെടുപ്പുകൾ സജീവമായി പുരോഗമിക്കുകയാണ്. അധ്യാപക സംഘടനകളുടെ യോഗത്തിൽ പൂർണ സഹകരണം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. അവരുടെ നിർദ്ദേശങ്ങൾ അന്തിമ മാർഗരേഖയിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.യുവജന സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകി. ഇന്ന് വിദ്യാർഥി, തൊഴിലാളി സംഘടനകൾ, മേയർ, ജില്ല പഞ്ചായത്ത് അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരും. തുടർന്ന് പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ പ്രാദേശിക യോഗങ്ങൾ ചേരുമെന്ന് മന്ത്രി അറിയിച്ചു.ക്രമീകരണങ്ങിൽ മാറ്റം വരുത്തണമെങ്കിൽ അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ വരുത്തുമെന്നും പരീക്ഷ നടത്തിയത് മുതൽ സ്‌കൂൾ തുറക്കാനുള്ള തീരുമാനം വരെ ജനങ്ങൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
28.73°C








