Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:25 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോൾ ഹാജരും യൂണിഫോമും നിർബന്ധമാക്കില്ല. വിദ്യാഭ്യാസമന്ത്രി അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉച്ചഭക്ഷണത്തിനും കായിക വിനോദങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഉച്ചവരെയാകും ക്ലാസുകൾ നടത്തുക.വിദ്യാർഥികൾക്ക് ചെറിയ ഗ്രൂപ്പുകളായി പ്രാക്‌ടിക്കൽ സൗകര്യം നൽകും. പ്രൈമറി ക്ലാസ്‌ മുതൽ ബ്രിഡ്‌ജ് ക്ലാസുകൾ നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടന പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടു.ഓട്ടോറിക്ഷകളിൽ രണ്ടോ മൂന്നോ കുട്ടികൾക്ക് മാത്രമായിരിക്കും യാത്ര അനുമതി നൽകുക. വിദ്യാർഥികളുടെ സുരക്ഷക്കായി സാനിറ്റൈസർ, തെർമോമീറ്റർ, ഓക്‌സീമീറ്റർ എന്നിവ നിർബന്ധമായി കരുതണം. സ്‌കൂളുകളിൽ ഹെൽപ്പ് ലൈൻ സൗകര്യം ഉറപ്പുവരുത്തണം. അക്കാദമിക് കലണ്ടർ പുനസംഘടിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

Readers Comment

Add a Comment