Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 11:52 am
  • 16th April, 2024
  • Overcast Clouds
33.82°C33.82°C
  • Humidity: 45 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചതിനെതിരെ സമരവുമായി ഡോക്ടർമാർ. ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2 ന് സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസ സമരം നടത്തും. തുടർന്ന് ഒക്ടോബർ 4 മുതൽ സംസ്ഥാന വ്യാപകമായി നിസ്സഹകരണ പ്രതിഷേധം നടത്താനാണ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ തീരുമാനിച്ചിട്ടുള്ളത്.ആശുപത്രികളിൽ രോഗിപരിചരണം തുടരുമെങ്കിലും സർക്കാറിൻറെ അവലോകന യോഗങ്ങളിൽ നിന്നും, പരിശീലന പരിപാടികളിൽ നിന്നും ഡോക്ടർമാർ വിട്ട് നിൽക്കും. ആരോഗ്യവകുപ്പിൻറെ ഓൺലൈൻ ചികിത്സ സംവിധാമായ ഇ സഞ്ജീവനിയിൽ നിന്നും പ്രതിഷേധത്തിൻറെ ഭാഗമായി ഡോക്ടർമാർ വിട്ടു നിൽക്കും. കൊവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ നെടുംതൂണായി പ്രവർത്തിച്ച സർക്കാർ ഡോക്ടർമാർ വലിയ അവഗണനയാണ് നേരിടുന്നതെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചു.കടുത്ത മാനസിക സമ്മർദ്ദവും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവൻസ് നൽകിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്‌കരണം വന്നപ്പോൾ ഡോക്ടർമാരുടെ ശമ്പളത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചതെവന്ന് കെജിഎംഒഎ ആരോപിച്ചു.

Readers Comment

Add a Comment