Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റങ്ങൾ വരുത്താൻ നിയമിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിന് അക്കാദമിക് കൗൺസിലിന്റെ അംഗീകാരം . ആർഎസ്എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ ഭാഗീകമായി ഉൾപ്പെടുത്താനും ഗോൾവാൾക്കറേയും സവർക്കറേയും വിമർശനാത്മകമായി പഠിക്കാനുമാണ് റിപ്പോർട്ടിൽ അനുമതി നൽകി. ദീൻദയാൽ ഉപാധ്യായ, ബൽരാജ് മധോക്ക് എന്നിവരുടെ രചനകൾ സിലബസിൽ നിന്ന് ഒഴിവാക്കും. ഇതിനിടെ കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ സ്വയംഭരണത്തെ ബാധിക്കാത്ത നടപടി സ്വീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു . വിവാദങ്ങൾ ഒഴിവാക്കി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചു.
കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റങ്ങൾ വരുത്താൻ വിദഗ്‌ധ സമിതി യോഗത്തിൽ നിർദേശിച്ചിരുന്നു. ആർ എസ് എസ് സൈദ്ധാന്തികരുടെ ലേഖങ്ങളിലാണ് മാറ്റങ്ങൾ നൽകാൻ നിർദേശിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറുമെന്നും സിലബസിൽ മഹാത്മാഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദഗ്‌ധ സമിതി നിർദേശിച്ചിട്ടുണ്ട്.ഇസ്ലാമിക്,ദ്രവീഡിയൻ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും സിലബസിൽ ഉൾപ്പെടുത്താനും വിദഗ്‌ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം അക്കാദമിക് കൗൺസിലിന്റേതാണ്.
28.73°C








