Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുരാവസ്തുക്കളുടെ പേരിൽ കോടികൾ തട്ടിയെടുത്ത വിവാദ വ്യവസായി മോൻസൺ മാവുങ്കലിന്റെ സൗഹൃദ വലയത്തിൽ കൂടുതൽ പ്രമുഖർ. ഇപ്പോഴിതാ സിനിമാ ലോകവുമായി അടുത്ത ബന്ധം മോൻസനുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നുതുടങ്ങി.നടൻ മോഹൻലാലിനും ബാലയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾക്ക് പിന്നാലെ ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പമുള്ള മോൻസൺന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.താരങ്ങൾ മോൻസൺന്റെ വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടിമാരായ നവ്യ നായർ, മമ്ത മോഹൻദാസ്, പേർളി മാണി എന്നിവരോടൊപ്പമുള്ള മോൻസിന്റെ ചിത്രങ്ങളും ഇവയിൽ ഉൾപ്പെടുന്നു.കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി അടുത്ത ബന്ധമുള്ളയാളാണെന്നായിരുന്നു തട്ടിപ്പ് പുറത്തായതിനു പിറകെ വന്നിരുന്ന വാർത്തകൾ. എന്നാൽ, സുധാകരനും അപ്പുറം സംസ്ഥാനഭരണം വരെ എത്തിനിൽക്കുന്ന ഉന്നതങ്ങളിലാണ് മോൻസണ് പിടിപാടുള്ളതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മുൻ ഡിഐജി സുരേന്ദ്രൻ, മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, അഹ്‌മദ് ദേവർകോവിൽ, ട്രാഫിക് ഐജി ജി ലക്ഷ്മണ, നടന്മാരായ മോഹൻലാൽ, ശ്രീനിവാസൻ, ടോവിനോ തോമസ്, നടിമാരായ നവ്യാ നായർ, മംമ്ത മോഹൻദാസ്, കോൺഗ്രസ് നേതാക്കളായ ലാലി വിൻസന്റ്, ഹൈബി ഈഡൻ എംപി. മോൻസൺറെ 'രാജസിംഹാസനത്തിലി'രിക്കുകയും ഒപ്പം ഫോട്ടോക്ക് നിന്നുകൊടുക്കുകയും ചെയ്ത പ്രമുഖരുടെ പട്ടിക നീളുകയാണ്.പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങൾ വച്ചാണ് മോൻസൺറെ തട്ടിപ്പുകളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉന്നതങ്ങളിൽ പിടിപാടുള്ളയാളാണെന്ന് ഇടപാടുകാരെ ബോധിപ്പിക്കാനാണ് ഈ ബന്ധങ്ങളും ഉന്നതർക്കൊപ്പമുള്ള ചിത്രങ്ങളും ഇയാൾ ഉപയോഗിക്കുന്നത്.
ഇപ്പോൾ പരാതിക്കാരായ യാക്കൂബ് എന്നയാൾ മോൻസണ് 25 ലക്ഷം കൈമാറിയത് ഡിഐജി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്..തട്ടിപ്പിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് മോൻസൺ മാവുങ്കലിനെ എറണാകുളം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തുക്കൾ വിറ്റ് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാൻ നിയമ തടസ്സമുണ്ടെന്നും പറഞ്ഞ് മോൻസൺ പലരിൽ നിന്നായി 10 കോടിയോളം രൂപ കൈപറ്റിയെന്നാണ് കേസ്. 

Readers Comment

Add a Comment