Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറ്റിങ്ങലിൽ എട്ട് വയസുകാരിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അമ്മ രേഖ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം ആരംഭിച്ചു. മൊബൈൽ മോഷ്‌ടിച്ചുവെന്നാരോപിച്ചാണ് എട്ടു വയസുകാരിയെയും പിതാവ് ജയചന്ദ്രനെയും പിങ്ക് പൊലീസ് അധിക്ഷേപിച്ചത്. മൊബൈൽ ഫോൺ പിങ്ക് പൊലീസ് വാഹനത്തിനുള്ളിൽ നിന്നുതന്നെ പിന്നീട് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്ക് പരാതി നൽകിയിരുന്നു.രഹസ്യാന്വേഷണ വിഭാഗം അടക്കം പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥ രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ വീടിന് അടുത്തേക്കാണ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. മക്കൾക്കും ഭർത്താവിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ സെക്രട്ടേറിയറ്റ് നടയിൽ ഏകദിന ഉപവാസം നടത്തുന്നത്.

Readers Comment

Add a Comment