Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐക്യരാഷ്‌ട്ര സഭ ജനറൽ അസംബ്ളിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ജമ്മു കശ്‌മീരിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. പാക്‌ ഭീകരവാദത്തെ മഹത്വവത്‌കരിച്ച രാജ്യമാണ്, അഫ്‌ഗാനിസ്ഥാനിൽ കലാപത്തിന് ആ രാജ്യം ശ്രമിച്ചതായും ഇന്ത്യ മറുപടി നൽകി.പാകിസ്ഥാൻ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും ദക്ഷിണേഷ്യയിലെ സുസ്ഥിര സമാധാനത്തിന് ജമ്മു കശ്‌മീർ തർക്കം പരിഹരിക്കണമെന്നുമാണ് ഖാൻ വെർച്വലായി നടന്ന യോഗത്തിൽ ഉന്നയിച്ചത്. തങ്ങളുടെ രാജ്യമായി അർഥവത്തായതും ഫലപ്രാപ്‌തിയിലുള്ളതുമായ ഇടപെടലിനുള്ള അന്തരീക്ഷം സൃഷ്‌ടിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കു‌ണ്ടെന്നും ഖാൻ പറഞ്ഞു.പ്രസംഗത്തിനിടെ അദ്ദേഹം അഫ്‌ഗാനിസ്ഥാനെക്കുറിച്ചും സൂചിപ്പിച്ചു. യുദ്ധക്കെടുതി നേരിടുന്ന അഫ്‌ഗാനിൽ അന്താരാഷ്ട്ര സമൂഹം നിലവിലെ സർക്കാരിനെ ശക്തിപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും വേണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

 

 

Readers Comment

Add a Comment