Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിം കോടതി നീട്ടി നൽകിയതിന് വിപരീതമായി അവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. പരോൾ ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോൾ സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിം കോടതി നീട്ടി നൽകിയിരുന്നു. സുപ്രിം കോടതി ഉത്തരവ് സർക്കാർ ലംഘിച്ചെന്ന് ആരോപിച്ച് തൃശൂർ സ്വദേശി രഞ്ജിത് സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.അതേസമയം കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു. തടവുകാർക്ക് പരോൾ അനുവദിച്ചതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രിം കോടതി നിർദേശിച്ചിരുന്നു.ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി.
23.82°C








