Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:11 pm
  • 20th April, 2024
  • Light Rain
34.82°C33.17°C
  • Humidity: 76 %
  • Wind: 3.33 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിങ്കളാഴ്ച്ചത്തെ ഹർത്താലിനെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി. താത്പര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സർക്കാർ അറിയിച്ചു. അനിഷ്ട സംഭങ്ങൾ ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും സർക്കാർ പറഞ്ഞു.ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും സർക്കാർ അറിയിച്ചു. ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി. ഹർത്താലിനെതിരെ കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.കേരളത്തിൽ സെപ്റ്റംബർ 27നാണ് ഹർത്താൽ. ഭാരത് ബന്ദ് ദിനമായ 27ന കേരളത്തിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന – കേന്ദ്ര സർക്കാർ ജീവനക്കാർ ഹർത്താലിനോട് സഹകരിക്കും.

Readers Comment

Add a Comment