Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റാൻ ധാരണയാകുന്നതായി റിപ്പോർട്ടുകൾ.  സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ശ്രമം. അതിനിടെ കാലാവധി തികയ്ക്കാൻ അനുവദിക്കണമെന്ന് കെസുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചതും പുന:സംഘടനയെ കുറിച്ച് അഭിപ്രായം ആരായാൻ തന്നെ. പ്രാദേശിക തലം മുതൽ അഴിച്ചുപണി നടത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കർമ്മ പദ്ധതി അവതരിപ്പിച്ച സുരേന്ദ്രൻ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കൊടകര കുഴൽപണക്കേസും തിരഞ്ഞെടുപ്പ് പരാജയവും കോഴക്കേസും ഉൾപ്പെടെ പാർട്ടിയുടെ പ്രതിഛായ തകർത്ത സംഭവങ്ങൾ കേന്ദ്രത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

Readers Comment

Add a Comment