Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:08 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ സംബന്ധിച്ച പട്ടിക പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അർഹരായവർക്ക് ധനസഹായം നിഷേധിക്കപ്പെടില്ല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണ പട്ടിക സമഗ്രമായി പുതുക്കുമെന്നും മന്ത്രി വ്യക്തമാക്കി.കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സംസ്ഥാനത്തിന് വീഴ്‌ച പറ്റിയെന്ന് നേരത്തെ പ്രതിപക്ഷ പാർട്ടികൾ ആരോപണമുന്നയിച്ചിരുന്നു. കൊവിഡ് മരണം കണക്കാക്കുന്ന രീതിയും ആളുകളെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതുമാണ് വിമർശനത്തിന് ഇടയാക്കിയത്.കേന്ദ്രം പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ പട്ടിക പുതുക്കുന്നതോടെ കൊവിഡ് മരണം സംബന്ധിച്ച് സർക്കാരിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പരിഹരിക്കപ്പെടാൻ ആവുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

Readers Comment

Add a Comment