Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:27 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരുകൾ 50,000 രൂപ വീതം നൽകണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻ.ഡി.എം.എ) നിർദേശിച്ചതായി കേന്ദ്ര സർക്കാർ.സംസ്ഥാന സർക്കാറുകളുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ തുക നൽകേണ്ടതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.കൊവിഡ് ബാധിച്ച് മരിച്ചവരുടെയോ, കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ മരിച്ചവരുടെയോ കുടുംബങ്ങൾക്കാണ് സഹായം നൽകേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഐ.സി.എം.ആറും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് മരണകാരണം കൊവിഡ് ആയി സാക്ഷ്യപ്പെടുത്തിയ രേഖ മരണപ്പെട്ടവരുടെ കുടുംബം ഹാജരാക്കണം.ജില്ല ദുരന്തനിവാരണ അതോറിറ്റിയ്‌ക്കാണ് രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള ചുമതല.

Readers Comment

Add a Comment