Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്. കോളജുകളും സ്‌കൂളുകളും തുറക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗം ചർച്ച ചെയ്യും. ഒക്ടോബർ നാലിനാണ് കോളജുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.നവംബർ ഒന്നിന് സ്‌കൂളുകളും തുറക്കും. ഈ സാഹചര്യത്തിൽ വിവിധ വകുപ്പുകൾ പൂർത്തിയാക്കേണ്ട നടപടി ക്രമങ്ങൾ ഇന്നത്തെ യോഗം ചർച്ച ചെയ്യും. കോളജ് തുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ തയാറായി കഴഞ്ഞു. കോളജുകൾ തുറക്കുന്നതിനു മുമ്പ് ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ ലഭിക്കാനുള്ള വിദ്യാർഥികൾക്ക് അത് എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കും.സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ചർച്ച ചെയ്യും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും ഇന്നത്തെ യോഗത്തിൽ വിലയിരുത്തും. തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ചും പാലാ ബിഷപ്പിൻറെ നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിലെ വിവാദവും മന്ത്രിസഭ ചർച്ച ചെയ്യും.മന്ത്രിമാർക്കായി സർക്കാർ ഏർപ്പെടുത്തിയ മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഇന്ന അവസാനിക്കുകയാണ്. പരിശീലനത്തിൻറെ അവലോകനവും മന്ത്രിസഭ യോഗത്തിലുണ്ടാകും

Readers Comment

Add a Comment