Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കാർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ  ലാന്റ് റവന്യു അസി. കമ്മീഷണറുടെ നേതൃത്വത്തിൽ ഏഴം​ഗ അന്വേഷണ സംഘത്തെ സർക്കാർ പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം. സഭയുമായി ബന്ധപ്പെട്ട ഭൂമിയിടപാടിൽ സഭയക്ക് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ കേസ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. അന്വേഷണ സംഘത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പോലീസും ഉദ്യോഗസ്ഥരുമുണ്ടാകും. സഭാ നടത്തിയ ഭൂമിയിടപാടിൽ സർക്കാർ ഭൂമി ഉണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക. തണ്ടപ്പേരു തിരുത്തിയോ എന്നാകും അന്വേഷിക്കുക. ഈ ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായുള്ള ആരോപണത്തിലും അന്വേഷണം നടക്കും.അന്വേഷണ സംഘത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പോലീസും ഉദ്യോഗസ്ഥരുമുണ്ടാകും. സഭാ നടത്തിയ ഭൂമിയിടപാടിൽ സർക്കാർ ഭൂമി ഉണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക. തണ്ടപ്പേരു തിരുത്തിയോ എന്നാകും അന്വേഷിക്കുക. ഈ ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായുള്ള ആരോപണത്തിലും അന്വേഷണം നടക്കും.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെൻ്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷണങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.

Readers Comment

Add a Comment