Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:30 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പാർട്ടിയിൽ പരാതിപ്പെട്ട മുൻ സിപിഐഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.ശനിയാഴ്ചയാണ് സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പരാതി നൽകിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടർന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് സുജേഷ് തിരിച്ചെത്തിയത്. 

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സുജേഷ് കണ്ണാട്ട് തിരിച്ചെത്തിയത്. കണ്ണൂരിൽ പോയതെന്നാണ് സുജേഷിന്റെ വിശദീകരണം. സുജേഷിനെ കാണാതായതുമായി ബന്ധപ്പെട്ട് കേസെടുത്തതിനാൽ അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും.കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദമായതിന് പിന്നാലെ സുജേഷിനെ സിപിഐഎം പുറത്താക്കിയിരുന്നു. ബാങ്ക് അഴിമതിക്കെതിരെ താൻ ഒറ്റയാൾ സമരം നടത്തിയതാണ് പാർട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഐഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട് പറഞ്ഞിരുന്നു.

Readers Comment

Add a Comment