Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേർന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും. വൈകിട്ട് 3 മണിക്കാണ് യോഗം.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം കാര്യമായി കുറയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. തീയറ്ററുകൾ ഉടൻ തുറക്കാൻ സാധ്യതയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിൽ തുടരുകയും ചെയ്യുന്നു. രോഗവ്യാപനം പ്രതീക്ഷിച്ച രീതിയിൽ കുറയുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യങ്ങൾകൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് സൂചന.സംസ്ഥാത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ നിൽക്കുകയാണ്.ഇന്നലെ 23,260 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 131 പേർക്ക് കൊവിഡ് മൂലം മരിക്കുകയും ചെയ്തിരുന്നു.

Readers Comment

Add a Comment