Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്ലസ് വൺ പരീക്ഷകൾ നേരിട്ട് നടത്താമെന്ന സുപ്രീം കോടതി വിധിയിൽ പരീക്ഷയ്ക്ക് പ്ലസ് വൺ പരീക്ഷയ്ക്ക് തയ്യാറായി കേരളം. വിധിപ്പകർപ്പ് കിട്ടിയാലുടൻ ടൈം ടേബിളുകൾ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.കേരളത്തിൽ കൊവിഡ് കാലത്ത് നടത്തിയ പരീക്ഷകളിൽ കോടതിക്ക് സംതൃപ്തിയുണ്ട്. എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച് വിദ്യാർഥികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു.പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇതിൻറെ ഭാഗമായി സ്‌കൂളുകളിൽ എത്തിച്ച ചോദ്യ പേപ്പറുകൾ ഇപ്പോൾ പൊലീസ് കാവലിലാണ്. അണുനശീകരണ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്ലസ് വൺ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുന്നത് തടയണമെന്ന ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കൊവിഡ് മാനദണ്ഡം പാലിച്ച് സ്‌കൂളുകളിൽ പരീക്ഷ നടത്താമെന്ന് പറഞ്ഞ കോടതി സർക്കാരിൻറെ വിശദീകരണം തൃപ്‌തികരമെന്നും വിലയിരുത്തി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രിയും പൊതു വിദ്യാഭ്യാസ ഡയറക്‌ടറും ഇന്ന് മുഖ്യമന്ത്രിയെ കാണും.
23.82°C








