Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഔഷധി ചെയർമാൻ ഡോ. കെ.ആർ വിശ്വംഭരൻ(70) അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം.ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്‌ടറായും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അങ്കമാലി ടെൽക്, റബർ മാർക്കറ്റിങ് ഫെഡറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, കേരള ബുക്‌സ് ആൻഡ് പബ്ളിഷിങ് സൊസൈറ്റി എന്നിവയുടെ എംഡി, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ, സ്പോർട്‌സ് ഡയറക്‌ടർ, സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സാക്ഷരതാപ്രസ്ഥാനത്തിൻറെ ആദ്യകാല പ്രവർത്തകരിൽ ഒരാളാണ് ഡോ.കെ.ആർ വിശ്വംഭരൻ. മാവേലിക്കര കാവിൽ പരേതരായ കെ.വി അച്യുതൻറെയും കെ.എസ് തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി എം കോമളം (എസ്ബിടി എറണാകുളം ബ്രോഡ്‌വേ ശാഖ മാനേജർ). മക്കൾ: വി അഭിരാമൻ, വി. അഖില.
23.68°C








