Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ബിജെപി. ഒക്‌ടോബർ 7 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി ആവിഷ്കരിച്ചിരിക്കുന്നത്. ജന്മദിനാഘോഷത്തിൻറെ ഭാഗമായി വെള്ളിയാഴ്‌ച ഒറ്റ ദിവസം കൊണ്ട് ഒന്നര കോടി കൊവിഡ് വാക്‌സിനുകൾ നൽകി റെക്കോഡ് സൃഷ്ടിക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഇതിനായി പരമാവധി ആളുകൾക്ക് വാക്‌സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി ആരോഗ്യ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്.മുൻപ് ഒരു കോടിയിലധികം കൊവിഡ് വാക്‌സിനുകൾ രാജ്യം നൽകിയിട്ടുണ്ട്. ഇത് മറികടക്കുകയാണ് ലക്ഷ്യം. രാജ്യത്തിൻറെ ചരിത്രത്തിൽ റെക്കോഡ് നമ്പർ കൊവിഡ് വാക്‌സിനുകൾ നൽകിയ ദിവസമായി ഇന്നത്തെ ദിവസത്തെ രാജ്യം രേഖപ്പെടുത്തുന്നത് കാണാനാണ് പാർട്ടി ശ്രമമെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ ജന്മദിനം പ്രത്യേകരീതിയിൽ ആഘോഷക്കാനാണ് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ ആഗ്രഹിക്കുന്നതെന്ന് ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു.രാജ്യ വ്യാപകമായി നടത്തുന്ന വാക്‌സിനേഷൻ ഡ്രൈവിലൂടെ ഇതുവരെ 77 കോടിയിലധികം ഡോസ് വാക്‌സിൻ ആണ് രാജ്യത്ത് വിതരണം ചെയ്തിട്ടുള്ളത്. വ്യാഴാഴ്‌ച മാത്രം 57,11,488 വാക്സിൻ ഡോസുകൾ നൽകി.
23.68°C








