Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് ചേർന്ന എപ്പിസ്കോപ്പൽ സിനഡിൽ നടന്ന തെരഞ്ഞെടുപ്പിൽ മാത്യൂസ് മാർ സേവേറിയോസ്  തെരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹത്തിന്13 വോട്ടുകൾ കിട്ടിയതായാണ് വിവരം. മലങ്കര അസോസിയേഷനിലേക്ക് മാത്യൂസ് മാർ സേവേറിയോസിന്റെ പേരും ഐക കണ്ഠേന നിർദേശിക്കുവാൻ ധാരണയായി. നാളെ മാനേജിങ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.ഇതിന് വിപരീതമായി മലങ്കര അസോസിയേഷനിൽ ആരും സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടതില്ലെന്നും സിനഡ് തീരുമാനമെടുത്തു . ഒക്ടോബർ 14ന് പരുമലയിൽ വച്ചാണ് മലങ്കര അസോസിയേഷൻ . കാതോലിക്കാ ബാവാ കാലം ചെയ്തതിനെത്തുടർന്ന് രൂപീകരിച്ച അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിൽ അധ്യക്ഷൻ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമീസ് സിനഡിൽ അധ്യക്ഷത വഹിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും,  എപ്പിസ്ക്കോപ്പൽ സുന്നഹദോസിൻറെ മുൻ സെക്രട്ടറിയും, വർക്കിംഗ് കമ്മിറ്റിയംഗവുമാണ്  ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത.കാലം ചെയ്ത കാതോലിക്കാ ബാവായുടെ അസിസ്റ്റൻറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

Readers Comment

Add a Comment