Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 10:23 pm
  • 18th April, 2024
  • Overcast Clouds
30.82°C27.62°C
  • Humidity: 89 %
  • Wind: 0.39 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് 'ഹരിത'യിൽ നിന്ന് പുറത്താക്കപ്പെട്ട യുവതികൾ. ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് വിഷയം വഷളാക്കിയതെന്ന് ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നി ആരോപിച്ചു. ലീഗിനെ പ്രതിരോധത്തിലാക്കാതിരിക്കാൻ വേണ്ടിയാണ് ഇതുവരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വരാതിരുന്നത്.പാർട്ടിക്കും വനിത കമ്മിഷനും നൽകിയ പരാതികൾ രണ്ടും രണ്ടാണ്. എം.എസ്.എഫ് നേതാക്കളുടെ കടുത്ത അധിക്ഷേപത്തിന് വിധേയരാവേണ്ടി വന്നതിനാലാണ് പരാതി നൽകിയത്. ഹരിതയെ നയിക്കുന്നത് ഒരു സൈബർ ഗുണ്ടയാണെന്നും ഇവർ ആരോപിച്ചു. 'തൊലിച്ചികൾ' എന്ന് പരസ്യമായി വിളിച്ച് തങ്ങളെ അധിക്ഷേപിച്ചു. വേശ്യക്കും അവരുടേതായ ന്യായീകരണമുണ്ടാവും എന്ന് പറഞ്ഞാണ് ചില നേതാക്കൾ തങ്ങളെ അഭിസംബോധന ചെയ്തതെന്നും തെസ്നി പറഞ്ഞു.ഒരു പെൺകുട്ടിക്ക് താങ്ങാനാവാത്ത വഴിയിലൂടെയാണ് ഹരിതയിലെ പെൺകുട്ടികൾ കടന്നു പോയതെന്ന് ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ പറഞ്ഞു. വിഷയത്തിൻറെ ഗൗരവം ലീഗിലെ എല്ലാ മുതിർന്ന നേതാക്കളെയും ബോധിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ചെവിക്കൊള്ളാൻ ആരും തയ്യാറായില്ല. വീഡിയോകളും ചിത്രങ്ങളും ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയ നേതാവിനെതിരെ നടപടിക്ക് തയ്യാറായില്ല. പ്രസ്ഥാനത്തിൻറെ തലപ്പത്തിരിക്കുന്നവരുടെ മനോഭാവം ഇതാണെങ്കിൽ അത് വലിയ അപകടം ചെയ്യും.

Readers Comment

Add a Comment