Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചി കപ്പൽശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പൊലീസിനാണ്.ഇ-മെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. കപ്പൽശാലൽ തകർക്കുമെന്നാണ് ഭീഷണി . പഴയ ഭീഷണി സന്ദേശ കേസുകൾ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ഇത് നാലാം തവണയാണ് കൊച്ചി കപ്പൽ ശാലയ്ക്കെതിരായ ഭീഷണി സന്ദേശമെത്തുന്നത്. സന്ദേശമയക്കാൻ ഉപയോഗിക്കുന്നത് പ്രോട്ടോൺ ആപ്പ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെട്ടു.
23.82°C








