Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പരുമലയിൽ നഴ്സിംഗ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ്.
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ പരുമല സെന്റ് ഗ്രീഗോറിയോസ് കാർഡിയോ വാസ്ക്കുലാർ സെന്റർ സ്ഥാപകനായ പദ്മശ്രീ ഡോ കെ എം ചെറിയാനെ മനസ്സുമടുപ്പിച്ചു തന്ത്രപൂർവം ഒഴിവാക്കി പരുമല മിഷൻ ഹോസ്പിറ്റലിൽ ആരംഭിച്ച കാർഡിയോളജി ബ്ലോക്കിന് കാലം ചെയിത ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിദീയൻ കാതോലിക്ക ബാവായുടെ നാമകരണം ചെയിത ചടങ്ങിൽ പണ്ടെടുത്ത നഴ്സിംഗ് വിദ്യാർത്ഥികൾക്കും നാലു അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചതായി വിവരം.
പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ അധികൃതരുടെ ഗുരുതരമായ അനാസ്ഥയെത്തുടർന്നാണ് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് കോവിഡ് ബാധ ഉണ്ടായതെന്നാണ് വിവരം. നഴ്സിംഗ് കോളജ് അധികൃതരുടെയും വിദ്യാർത്ഥികളുടെയും കടുത്ത എതിർപ്പവഗണിച്ചു വരുമാനം കൂട്ടുവാൻ നഴ്സിംഗ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറികൾ എല്ലാം കോവിഡ് രോഗികൾക്കായി നൽകുകയും വിദ്യാര്ഥികളെയെല്ലാം പരുമല പള്ളിയിലെ ധ്യാന മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാർത്ഥികളെല്ലാം ക്‌ളാസ്സുകൾക്കായി കോവിഡ് രോഗികളെ താമസിപ്പിച്ചിരിക്കുന്ന ക്യാമ്പസിൽ തന്നെയാണ് ക്‌ളാസ്സുകൾക്കായി പൊയ്ക്കൊണ്ടിരുന്നത്.
ഇതിനിടക്ക് ഹോസ്പിറ്റൽ ചുമതലയുള്ള എം സി പൗലോസ് കത്തനാർക്ക് കോവിഡ് പോസിറ്റിവ് ആകുകയും രണ്ടാഴ്ചയോളം ഈ ഹോസ്പിറ്റലിൽ തന്നെ അഡ്മിറ്റാകുകയും ചെയിതിരുന്നു. ഇതിനിടക്കാണ് കഴിഞ്ഞ സെപ്റ്റംബർ ആറാംതീയതി പരുമല ആശുപത്രിയുടെ കാർഡിയോളജി വിഭാഗത്തിന്റെ പുതിയ ബ്ലോക്കിന് അന്തരിച്ച ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിദീയൻ കത്തോലിക്ക ബാവായുടെ നാമകരണം നടക്കുന്ന ചടങ്ങു സംഘടിപ്പിച്ചത്. കോവിഡ് ബാധിതനായ എം സി പൗലോസ് തന്നെയാണ് ഈ ചടങ്ങുകൾക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തിയത്.
ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ കെ എസ് ചിത്രയെ സ്വീകരിക്കുവാൻ നഴ്സിംഗ് വിദ്യാര്ഥികളെയെല്ലാം വരിവരിയായി ദീർഘ മണിക്കുറുകൾ നിരത്തിനിർത്തിയിരുന്നു എന്ന് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പറഞ്ഞു. ഈ ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കാണ് കോവിഡ് ബാധയുണ്ടായത് എന്നാണ് വിവരം. ചിത്രയുടെ ആരോഗ്യനിലയെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല.
ഈ വിവരം യാതൊരു കാരണവശാലും പുറത്തറിയിക്കരുതെന്നു കർശന നിർദേശം നൽകിയിരിക്കുകയാണ് ഹോസ്പിറ്റൽ അധികൃതർ. നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സിമി എന്ന വിദ്യാർത്ഥി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഹോസ്പിറ്റൽ അധികൃതരുടെ അനാസ്ഥകൊണ്ട് കോവിഡ് ബാധിതയായ ഈ കുട്ടിക്ക് ലക്ഷങ്ങളുടെ ബില്ല് നൽകിയിരിക്കുകയാണ് ഹോസ്പിറ്റൽ അധികൃതർ എന്ന പരാതിയുമുണ്ട്.
അന്തരിച്ച കാതോലിക്ക ബാവക്കും കോവിഡ് ബാധയേറ്റതു പരുമല ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘടനത്തിനോടനുബന്ധിച്ചുനടത്തിയ ചടങ്ങിൽനിന്നാണ്. ഒരു മെഡിക്കൽ ഓങ്കോളജിസ്റ്റും അസിറ്റന്റും മാത്രം ഉള്ള, ശ്വാസകോശ സംബന്ധമായ ക്യാൻസർ ചികിത്സക്ക് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത പരുമല ആശുപത്രിയിൽ ഇട്ടു വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി ബാവായുടെ ജീവൻ അപകടത്തിൽ ആക്കുകയായിരുന്നു എന്ന് ഞങ്ങൾ നിരവധിതവണ റിപ്പോർട്ട് ചെയിതിരുന്നു.
ദീര്ഘവീക്ഷണമില്ലാത്ത പ്രവർത്തികളിലൂടെ ബാവായുടെ മരണ ശേഷവും അദ്ദേഹത്തിന്റെ സൽപ്പേരിനു കളങ്കം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആശുപത്രി അധികൃതർ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തിയ കാർഡിയാക് സർജനും ഇന്ത്യയിൽ പീഡിയാട്രിക് കാർഡിയാക് സർ ജറിക്കു തുടക്കം കുറിച്ചവരിൽ പ്രമുഖനും പരുമല ആശുപത്രിയെ ഹൃദയ ചികിത്സയുടെ തലസ്ഥാനവുമാക്കിയ പദ്മ ശ്രീ ഡോ. കെ എം ചെറിയാനെ പുകച്ചു പുറത്തുചാടിച്ചതും പാത്താമുട്ടം അറപ്പുമില്ലു ജീവനക്കാരനായിരുന്ന ഈ കത്തനാരായിരുന്നു. പുതിയ ബ്ലോക്കിന്റെ നിർമ്മാണം, പുതിയ കാത്ത് ലാബിന്റെ ഇൻസ്റ്റലേഷനും അനുബന്ധ സാമഗ്രികളുടെയും സ്റ്റന്റിന്റെയും പാർച്ചയിസിൽ നിന്നും ലഭിക്കുന്ന ഭീമമായ കമ്മീഷൻ മാത്രം ലക്‌ഷ്യം വെച്ചാണ് ഡോ കെ എം ചെറിയനെപ്പോലുള്ളവരുടെ മനസ്സുമടുപ്പിച്ചു പരുമല വിടാൻ സാഹചര്യം ഒരുക്കിയതെന്നാണ് വിവരം.
ആയിരകണക്കിന് ഹൃദ്രോഗികൾക്ക് സമാശ്വാസം നൽകിയ, ലോക പ്രശസ്തനായ ഡോ കെ എം ചെറിയാൻ നേതൃത്വം നൽകിയ ഈ ഹൃദയ ചികിത്സാലയം ഇന്ന് ആരും അറിയാത്ത പണി പഠിച്ചുകൊണ്ടിരിക്കുന്ന ചികിത്സകരെ ഏൽപ്പിച്ചു അതിനു അന്തരിച്ച കാതോലിക്ക ബാവായുടെ പേരുമിട്ടു. ആ ആശുപത്രിക്കു കാരണ ഭൂതനായ പരിശുദ്ധ പരുമല തിരുമേനിയുടെ സെന്റ് ഗ്രീഗോറിയോസ് കാർഡിയോ വാസ്ക്കുലാർ സെന്റർ എന്ന പേരുമാറ്റിയാണ് അന്തരിച്ച വാവയുടെ പേര് നാമകരണം ചെയ്യ്തത്. പരിശുദ്ധ പരുമല തിരുമേനിയുടെ പരിപാവന നാമത്തിലുള്ള ആശുപത്രിയും ഡോ കെ എം ചെറിയാന്റെ കൈപുണ്യവുമായിരുന്നു പരുമല ആശുപത്രിയുടെ മുഖമുദ്ര.
ഇന്ന് കോടികൾ വെട്ടി കൊടുക്കുവാൻ ദൗത്യമേൽപ്പിച്ച തീവെട്ടീ കത്തനാരും ശതകോടികളുടെ കടവും ബാക്കിയായി നിൽക്കുന്നു.ക്യാൻസർ ചികിത്സക്കും മറ്റു ചികിത്സക്കും ഇവിടെ എത്തി അനാവശ്യ ചികിത്സകൾ നടത്തി പണവും ജീവനും നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇത്തരത്തിലുള്ള നിരവധിപേർ ഞങ്ങളെ വിളിക്കുകയുണ്ടായി.
കെ എസ് ചിത്രയെ ബ്രാൻഡ് അംബാസിഡറാക്കി നിർധന ക്യാൻസർ രോഗികൾക്കായി ആരംഭിച്ച പരുമല ക്യാൻസർ സെന്റർ ഉദ്‌ഘാടന വേളയിൽ ആരംഭിച്ച സ്നേഹ സ്പർശം പദ്ധതിയിൽ കൂടി ലഭിച്ച കോടികൾ ഇവർ വകമാറ്റി ചിലവഴിച്ചിരുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം വരെ പണയം വെച്ച് എടുത്ത ശതകോടികളും, മൊത്തം ഊറ്റിയെടുക്കുന്ന പലിശമുതലാളിമാരുടെ കയ്യിൽനിന്നും പ്രതിമാസം ലക്ഷങ്ങൾ പലിശകൊടുക്കുന്ന പണംകൊണ്ടും, പരുമലതിരുമേനിയുടെ നാമത്തിൽ സ്ഥാപിച്ച ആശുപത്രിക്കു പലിശയില്ലാ ബോണ്ടായി കോടികൾ നൽകിയ വിശ്വാസികളുടെ പണംകൊണ്ടുമാണ് ആശുപത്രി ഇത്രയും കാലം മുന്നോട്ടുപോയത്.
ആശുപത്രിക്കു അസ്ഥിവാരം ഇട്ടതുമുതൽ തുടങ്ങിയ തീവെട്ടികൊള്ളയാണ്, ഇപ്പോഴും തുടരുന്നത്. വര്ഷങ്ങളായി ഉപയോഗിച്ച് കണ്ഠം ചെയിത റീ ഫർബിഷ്ഡ് ഉപകരണങ്ങൾ വാങ്ങിക്കൂട്ടി പുതിയതിന്റെ വില നൽകിയും ഏറ്റവും ചാത്തൻ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഉയർന്ന കമ്മീഷനായി വാങ്ങികൂട്ടിയും നിത്യേന ഈ ആശുപത്രിയെ കടത്തിലേക്കു കൂപ്പുകുത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ തീവെട്ടികൾ.
സ്വീവേജ് മാലിന്യം സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കു ഒഴുക്കിവിടുന്നു എന്ന പരാതിയെത്തുടർന്ന് ഇന്ന് മലിനീകരണ ബോർഡ് മിന്നൽ പരിശോധന നടത്തി.
23.82°C








