Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:10 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനഡിൽ തീരുമോ?അതോ അസ്സോസിയേഷനിലേക്കു പോകുമോ?മലങ്കര ഓർത്തഡോക്സ്‌ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് സെപ്റ്റംബർ പതിനാറിന് ചേരുവാനിരിക്കെ മലങ്കര സഭ വിശ്വാസികൾ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്?കഴിഞ്ഞ മാസം കൂടിയ സിനഡിൽ കണക്കുകൾ വായിച്ചു പാസ്സാക്കുവാൻ സാധിക്കാഞ്ഞതിനാലാണ് ഈ മാസം പതിനാറിലേക്കു സിനഡ് അഡ്‌ജേൺ ചെയ്യ്തത്.പതിനേഴാംതീയതി സഭാ മാനേജിങ് കമ്മറ്റി കൂടുകയും ചെയ്യും.

ഒക്റ്റോബർ പതിനാലാം തീയതി വ്യാഴാഴ്ച പകൽ ഉച്ചതിരിഞ്ഞു ഒരു മണിമുതലാണ് മലങ്കര കാതോലിക്കയെയും മലങ്കര മെത്രാപ്പോലീത്തയെയും തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷൻ പരുമലയിൽ വെച്ച്  കൂടുന്നത്.

മലങ്കര അസോസിയേഷന് മുന്നോടിയായി പതിനാറിന് നടക്കുന്ന സിനഡിനെ വളരെയേറെ പ്രതീക്ഷയോടെയാണ് വിശ്വാസികൾ നോക്കികാണുന്നത്.അജണ്ടയിൽ ഇല്ലെങ്കിലും ഈ വരുന്ന സിനഡിൽ മെത്രാപ്പോലീത്താമാരുടെ ഇടയിൽ ഒരു അഭിപ്രായ സമനയം ഉണ്ടാകുമെന്നും എന്തൊക്കെ അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും ഒടുവിൽ മെത്രാപ്പോലീത്തമാർ എല്ലാവരും ചേർന്ന് ഉചിതമായ  ഒരു പേരിലേക്ക് എത്തിച്ചേരുമെന്നും ബഹുപൂരിപക്ഷം വിശ്വാസികളും വിശ്വസിക്കുന്നു.ഓർക്കുക ഉചിതമായ,ഉഡായിപ്പല്ല.

മലങ്കര സഭയുടെ ചരിത്രത്തിലാധ്യമായിട്ടാണ് ഇങ്ങനെ ഒരു അവസ്ഥ സംജാതമായിട്ടുള്ളത്.ബാവയുമില്ല നിയുക്തനുമില്ല.പല കാരണങ്ങളാൽ  നിയുക്തനെ വാഴിക്കാൻ സാധിച്ചില്ല എങ്കിലും ജൂൺ പത്തിന് ഇറക്കിയ നമ്പർ 108 / 2021 കൽപ്പനയിലൂടെ മലങ്കര അസോസിയേഷൻ കൂടുന്നതിനുള്ള തീയതിയും നടപടി ക്രമീകരണങ്ങളും നൽകിയാണ് ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിദീയൻ കത്തോലിക്കാ ബാവ കാലം ചെയ്യ്തത്.അതുപ്രകാരം നാളിതുവരെ കാര്യങ്ങളെല്ലാം മുറപോലെ നടന്നുവരുന്നു.കൽപ്പനയിൽ പറഞ്ഞിരുന്നതുപോലെ സെപ്റ്റംബർ മാസം പതിമുന്നാംതീയതി അസോസിയേഷൻ യോഗാംഗങ്ങളുടെ ഫൈനൽ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

കാതോലിക്കാ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രികകൾ ഇന്നുമുതൽ അതായതു സെപ്റ്റംബർ പതിനാലുമുതൽ കാതോലിക്കേറ്റ്  ഓഫീസിൽനിന്നും കൊടുത്തുതുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ന് അഞ്ചുമണി വരെ ആരും നാമനിർദേശപത്രിക വാങ്ങിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.സിനഡുകഴിയുന്ന പതിനാറാംതീയതി വൈകിട്ടുവരെ ആരും നാമനിർദേശ പത്രിക വാങ്ങുകയും വേണ്ട നല്കുകയും  വേണ്ട എന്ന് മെത്രാപ്പോലീത്തമാർ തമ്മിൽ ഒരു ധാരണ ഉണ്ട് എന്നാണ് വിവരം. നന്നായി,എന്താല്ലേ ?

ബാവ രോഗാതുരനായി എന്ന് കേട്ടപ്പോൾ തന്നെ മനസ്സിൽ ലഡ്ഡു പൊട്ടിയ മെത്രാച്ചന്മാർ എന്തായി എന്നറിയുവാനുള്ള ആകാംഷയോടെ ഇടക്കിടക്ക് പരുമലയിലേക്കോടി.പറ്റാവുന്ന രീതിയിൽ പണികളും ആരംഭിച്ചു. ഇതോക്കെ കാലേകൂട്ടി വർഷങ്ങൾക്കുമുൻപ് കുപ്പായം തുന്നി കൂടെ നിന്ന മെത്രാനും മറ്റു മെത്രാച്ചന്മാരുമായി പിന്നെ അങ്കം.സഭയുടെ ചരിത്രത്തിൽ ആദ്യമായി സഹ മെത്രാപ്പോലീത്തമാരെ നാണം കെടുത്തുവാൻ ഈ മെത്രാൻ തിരുവനന്തപുരം ഭദ്രാസനത്തിൽ നിന്നും വൈദിക വൃത്തിക്കു ചേരാത്ത പ്രവർത്തനം നടത്തിയതിനെത്തുടർന്നു  മുടക്കുകൽപ്പന കൊടുത്ത കെ കെ തോമസ് എന്ന കത്തനാർക്ക് കൊട്ടാരക്കരയിൽ അഭയം നൽകുകയും സഭാ മാനേജിങ് കമ്മറ്റി അംഗമാക്കുകയും ചെയിതു . ആശ്രിതനായ അയാളെക്കൊണ്ട് നായിക്കോലം കെട്ടിച്ചു സാധ്യതയുള്ള മെത്രാന്മാരെ അപകീർത്തിപെടുത്തുവാനുള്ള പദ്ധതികളും തയ്യാറാക്കി. ഇതിനായി ഈ വൈദികൻ ആദ്യം ബോംബെ ഭദ്രാസനാധിപനെതിരെ വ്യാജവാർത്ത നൽകുവാൻ ഞങ്ങളെ സമീപിക്കുകയും ഞങ്ങൾ കണ്ടംവഴി ഓടിച്ചതിനെത്തുടർന്നു ഇയാൾ സ്വന്തമായി ഒരു ചാനൽ ഉണ്ടാക്കി വ്യാജവാർത്ത നൽകുകയും ചെയിതു.സംഗതി കേസായപ്പോൾ ആ ചാനൽ പൂട്ടി മറ്റൊരെണ്ണം തുടങ്ങി. ഇപ്പോൾ സാധ്യത ലിസ്റ്റിലുള്ള ആ മെത്രാപ്പോലീത്താമാർക്കെതിരെ നിരന്തരം അപകീർത്തിപരമായ വാർത്തകൾ നിരന്തരം പടച്ചുവിടുകയാണ്.പരുമലയിൽ വിശ്വാസികൾ ഇടുന്ന കണ്ണീർ കാശു എടുത്താണ് ഇതിനുള്ള പണം ഇയാൾക്ക് നൽകുന്നതെന്നാണ് വിവരം.
വിദേശത്തുനിന്നും സ്വകാര്യ ട്രസ്റ്റിലേക്കു പണം കടത്തിയ കേസിൽ ഈ മെത്രാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ നോട്ടപ്പുള്ളിയും , അത്താനാസിയോസ് തിരുമേനിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം നേരിടുന്ന ആളുമാണ്.കെ കെ തോമസ് കത്തനാരുടെ പി ആർ വർക്കുകൊണ്ടും ദുബായി വ്യവസായിയുടെ പണത്തിന്റെ കനംകൊണ്ടും ഈ മെത്രാൻ രക്ഷപ്പെടുമോ എന്ന് ഉറ്റുനോക്കുകയാണ് വിശ്വാസികൾ.

ഈ കളി പരാജയപ്പെട്ടാൽ ആർക്കും ഒരു ശല്യവും ഉണ്ടാക്കാൻ സാധ്യതയില്ലാത്ത എന്താണ് സംഭവിക്കുന്നതെന്നുപോലും മനസിലാക്കാൻ കഴിവില്ലാത്ത ക്ളീമിസ് മെത്രാനെ ആക്കി പിൻ സീറ്റ് ഡ്രൈവിംഗ് നടത്താനാണ് ഇവരുടെ പ്ലാൻ ബി .

ആശയക്കുഴപ്പമുണ്ടാക്കാൻ കെട്ടി  ഇറക്കിയ കെട്ടുകാളകൾ മുതൽ വ്യാജ ഒപ്പീനിയന് പോൾ വരെ അണിയറയിൽ തകർക്കുന്നുണ്ട് എങ്കിലും തുടക്കത്തിൽ കണ്ട വീറും വാശിയും ഒന്നും ഇപ്പോൾ ആർക്കും ഇല്ല. ഇതിനിടക്ക് ആസൂത്രണം ചെയിത പലരുടെയും അട്ടിമറികൾ പാളി എന്നതുകൊണ്ടാകാം.സാമൂഹ്യ മാധ്യമങ്ങളുടെ ശക്തമായ ഇടപെടലുകളും ഇവരുടെ അപ്രമാദിത്യം പൊളിച്ചു.

ഇപ്പോളും ആർക്കും മനസിലാകാത്ത കാര്യം പലർക്കുവേണ്ടി പലരും സ്കിഡ് വർക്കിന്‌ ചേരിതിരിഞ്ഞു നടത്തുന്നുണ്ടെങ്കിലും സിൻഡിലേക്കു മെത്രാന്മാർ വരുമ്പോൾ സൈലന്റ് ആണ് എന്നതാണ്! ഉന്നതമായ ആത്മീയ ബോധം കൊട്ടാണത്രെ എന്നാണ് ചില സീനിയർ അവസരവാദികളായ വൈദികർ പറയുന്നത്.ആര് കാതോലിക്കാ ആയാലും ഞാനായിരിക്കും പ്രിൻസിപ്പൽ സെക്രട്ടറി എന്നുപറഞ്ഞു സൺഡേ സ്കൂൾ പ്രസ്ഥാനത്തിൽനിന്നുപോലും കയ്യിട്ടുവാരിയ ഒരു തീവെട്ടി രംഗപ്രവേശം ചെയിതിട്ടുണ്ട് എന്നാണ് വിവരം.

നിലവിലെ സഭക്കുള്ളിലെ ആഭ്യന്തര പ്രശനങ്ങളും കോവിഡ് മഹാമാരിയുടെ സംഹാര താണ്ഡവവും കണക്കിലെടുക്കുമ്പോൾ ഈ മെത്രാപ്പോലീത്തമാർ തമ്മിൽ ഒരു സമവായം ഉണ്ടായി ഒരു പേരിൽ എത്തിച്ചേരാൻ സാധിച്ചാൽ അത് ലോകത്തിനു നൽകുന്ന സന്ദേശം വളരെ വലുതാണ്.അതേസമയം പഴയ കറക്കിക്കുത്തു കലാപരിപാടിയുമായി ഒരു കളങ്കിതനെ കാതോലിക്കാ ആക്കാനാണ് ശ്രമമെങ്കിൽ സഭയെ സ്നേഹിക്കുന്ന മെത്രാപ്പോലീത്തമാർ ചെയ്യേണ്ടുന്നത് ഒരേ ഒരു കാര്യമാണ്.ശക്തമായി എതിർക്കുക.ഈ ചുമതല  മലങ്കര അസോസിയേഷന് വിട്ടുനൽകുക.അവർ അത് വൃത്തിയായും വെടിപ്പായും ചെയിതുകൊള്ളും.മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുവാൻ അവർ വേണമല്ലോ? എങ്കിൽ മലങ്കര മെത്രാപ്പോലീത്തയെയും അവർ തെരെഞ്ഞെടുക്കട്ടെ?അതല്ലേ അന്തസ്സ്? 

Readers Comment

Add a Comment