Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:30 am
  • 15th August, 2026
  • Light Rain
22.82°C22.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ മദ്യശാല തുടങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബെവ്‌കോയ്ക്ക് ബസ് സ്റ്റാന്റിലെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ മദ്യശാല തുടങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ വിമർശനം ഉയർന്നിരുന്നു. ബസ് സ്റ്റാന്റിൽ മദ്യക്കട ആരംഭിക്കുന്നത് ആലോചനയിൽ ഇല്ലെന്ന് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസിക്ക് ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ടാണ് കെട്ടിടങ്ങൾ ബെവ്‌കോയ്ക്ക് വാടക നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആരംഭിച്ചത്. എന്നാൽ, ഇതിനെതിരെ വിമർശനം ഉയർന്നതോടെ സർക്കാരും ഇക്കാര്യത്തിൽ താൽപര്യം കാട്ടിയില്ല.

Readers Comment

Add a Comment