Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:11 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയെ സംബന്ധിച്ച് സർക്കാർ ചർച്ചയ്ക്ക് വന്നാൽ സഹകരിക്കുമെന്ന് പാലാ രൂപത. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും, അതിന് മറ്റുള്ളവർ തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നു. ഒരു മതത്തെയും ദ്രോഹിക്കാൻ ആയിരുന്നില്ല ബിഷപ്പിന്റെ പരാമർശം. അതിനാൽ ഈ വിഷയത്തെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ആവർത്തിച്ചു.

അതേസമയം ലൗ ജിഹാദ് – നർകോട്ടിക് ജിഹാദ് വിവാദ വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി. പ്രശ്നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. ബി.ജെ.പി.യുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സഭാ നേതാക്കളെ സന്ദർശിക്കും. ജിഹാദ് വിഷയത്തിൽ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചയ്ക്ക് നിർദേശം നൽകി.അതോടൊപ്പം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക് ജിഹാദ് വിവാദ പരാമർശം  നായർ സർവീസ് സൊസൈറ്റിയും ഏറ്റെടുത്തു. പ്രലോഭനങ്ങളിലൂടെ കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുവെന്ന് എൻ.എസ്.എസ്. സ്നേഹമെന്ന വജ്രായുധം കാട്ടി പെൺകുട്ടികളെ മതം മാറ്റുന്നു. പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം ഭീകര പ്രവർത്തനങ്ങളെ അമർച്ച ചെയ്യണം. ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ലെന്ന്, വാർത്താക്കുറിപ്പിൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറയുന്നു.

Readers Comment

Add a Comment