Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:25 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

9/11 ഭീകരാക്രമണത്തിന് 20 വർഷം പിന്നിടുമ്പോൾ അനുസ്‌മരണ അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. 'സെപ്‌റ്റംബർ 11നുണ്ടായ ഭീകരാക്രമണത്തിൽ 90 രാജ്യങ്ങളിലെ 2977 പൗരന്മാർ കൊല്ലപ്പെടുകയും 25000 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അമേരിക്ക നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും അനുസ്മരിക്കുന്നു' ജോ ബൈഡൻ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു.ദുർബലമായ സമയത്ത് പോലും ഐക്യമാണ് നമ്മുടെ വലിയ ശക്തിയെന്നും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. ഭീകരാക്രമണത്തിന് ശേഷമുണ്ടായ സംഭവങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ട സേനാംഗങ്ങളെയും അദ്ദേഹം അനുസ്‌മരിച്ചു. അഗ്നിശമന സേന പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ഇഎംടി ആൻഡ് കൺസ്‌ട്രക്ഷൻ തൊഴിലാളികൾ, സർവീസ് അംഗങ്ങൾ തുടങ്ങി രക്ഷാപ്രവർത്തനങ്ങളിലും പുനർനിർമാണങ്ങളിലും ഭാഗമായവരെ അനുമോദിക്കുന്നുവെന്നും ബൈഡൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Readers Comment

Add a Comment