Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ എടാ, എടീ എന്നു വിളിക്കേണ്ടതില്ലെന്നും സഭ്യമായ ഭാഷയിൽ അഭിസംബോധന ചെയ്യണമെന്നും ഡിജിപി അനിൽകാന്തിൻറെ സർക്കുലർ. പൊതു ജനങ്ങളോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും.

പത്ര - ദൃശ്യ മാധ്യമങ്ങൾ വഴിയോ, സാമൂഹ്യ മാധ്യമങ്ങൾ വഴിയോ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.പൊലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദേശമുണ്ട്. സേനയുടെ സൽപ്പേരിന് അപകീർത്തി ഉണ്ടാക്കുന്ന സാഹചര്യങ്ങൾ സംഭവിക്കാതിരിക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധ ചെലുത്തണം തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിലുള്ളത്.പൊതുജനത്തോടുള്ള പൊലീസിൻറെ പെരുമാറ്റം സംബന്ധിച്ച് നിരന്തര പരാതികൾ ഉയർന്നതിൻറെ പശ്ചാത്തലത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ സർക്കുലർ.

Readers Comment

Add a Comment