Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4ന് തുറക്കും.പ്രാക്ടിക്കൽ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റർ ക്ലാസുകളാണ് ആരംഭിക്കുകയെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഷിഫ്റ്റ് അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാർഥികൾക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തിൽ നടപടി സ്വീകരിക്കും.
സമയം സംബന്ധിച്ച കാര്യങ്ങളിൽ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വർഷം ക്രമീകരിച്ച അതേ രീതിയിൽ തന്നെയായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്സിൻ ഉറപ്പാക്കും. വിശദ തീരുമാനത്തിന് ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി നാളെ പ്രിൻസിപ്പൽമാരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
28.73°C








