Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വരിഞ്ഞവിള പള്ളി പെരുന്നാൾ സമാപിച്ചു. സെപ്റ്റംബർ ഒന്നിന് തുടങ്ങിയ പെരുന്നാൾ കൊവിഡ്19 മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടു കൂടിയാണ് സമാപിച്ചത്. മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ മെത്രാപ്പോലീത്തയും,കണ്ടനാട് ഈസ്റ്റ് ഭദ്രാസനധിപനുമായ ഡോ.തോമസ് മാർ അത്താനാസിയോസ് ,കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ അന്തോണിയോസ്, കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ സേവേറിയോസ് ,കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യാക്കോബ് മാർ ഐറേനിയോസ്
എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു.പെരുന്നാൾ സമാപന കുർബാനയ്ക്ക്,സഖറിയാ മാർ അന്തോണിയോസ് പ്രധാന കാർമികത്വം വഹിച്ചു.
പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും,ഛായാചിത്രം വർഷത്തിൽ പെരുന്നാൾ കൊടിയേറ്റ് ദിവസം മുതൽ പെരുന്നാൾ സമാപന ദിവസം വരെ വിശ്വാസികൾക്ക് ദർശിക്കുവാൻ,നട തുറന്നു കൊടുക്കുന്ന
ചടങ്ങാണ് ഇവിടുത്തെ പ്രത്യേകത. സമാപന കുർബാനയ്ക്കുശേഷം ദേവാലയത്തിനു ചുറ്റും നടന്ന പ്രദക്ഷിണത്തിന്,ഇടവക വികാരി ഫാദർ കോശി ജോർജ്ജ് വരിഞ്ഞവിള നേതൃത്വം നൽകി.
29.82°C








