Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:10 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് (ചൊവ്വാഴ്‌ച) അവലോകനയോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉച്ചക്ക് മൂന്നരയ്‌ക്കാണ് കൊവിഡ് അവലോകന യോഗം ചേരുക.ഞായറാഴ്‌ച ലോക്ക്ഡൗണിലും രാത്രി കർഫ്യൂവിലും മാറ്റം വേണമോയെന്നാകും ഇന്നത്തെ യോഗം പ്രധാനമായും ചർച്ച ചെയ്യുക. ഞായറാഴ്‌ചകളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ രാജ്യത്തെ പല വിദഗ്‌ധരും നിർദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് സർക്കാർ ഇളവുകളെ സംബന്ധിച്ച് ആലോചന നടത്തുന്നത്.ALSO READ: ആശ്വാസം; നിപ സംശയിച്ച എട്ട് പേരുടെയും സാമ്പിളുകൾ നെഗറ്റീവ്ഇപ്പോഴത്തെ തീവ്ര വ്യാപനം 10 ദിവസത്തിനുള്ളിൽ കുറയുമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. സ്‌കൂളുകൾ തുറക്കുന്നതും സർക്കാരിൻറെ പരിഗണനയിലുണ്ട്. എന്നിരുന്നാലും വിദഗ്‌ധസമിതിയെ വച്ച് പരിശോധനക്ക് ശേഷം മാത്രം സ്‌കൂൾ തുറന്നാൽ മതിയെന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ്റെ പുരോഗതി സംബന്ധിച്ച അവലോകനവും ഇന്നത്തെ യോഗത്തിൽ നടക്കും. നിപ സ്ഥിതിയും അവലോകനയോഗത്തിൽ ചർച്ചയാകും.

Readers Comment

Add a Comment