Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആവശ്യപ്പെടുന്നവർക്ക് കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിയുമ്പോൾതന്നെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കോവിൻ പോർട്ടലിൽ ഇതനുസരിച്ചു വേണ്ട മാറ്റങ്ങൾ വരുത്താനും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിക്കു ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ നിർദേശം നൽകി. നിലവിൽ 84–112 ദിവസത്തിനകമേ രണ്ടാം ഡോസ് എടുക്കാനാകൂ.തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സീൻ നൽകാൻ അനുമതി ആവശ്യപ്പെട്ട് കിറ്റെക്സ് നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. ഏകദേശം 12,000 തൊഴിലാളികൾക്കായി കമ്പനി 93 ലക്ഷം രൂപയ്ക്കു വാങ്ങിയ രണ്ടാം ഡോസ് വാക്സീൻ 84 ദിവസത്തിനു മുൻപു നൽകാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ വിദഗ്ധരുടെ അഭിപ്രായവും ശാസ്ത്രീയ തെളിവുകളും കണക്കിലെടുത്ത് കൂടുതൽ ഫലപ്രാപ്തിക്കായാണ് 84 ദിവസം ഇടവേള നിശ്ചയിച്ചതെന്നായിരുന്നു കേന്ദ്ര നിലപാട്.

Readers Comment

Add a Comment