Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 10:22 am
  • 16th April, 2024
  • Overcast Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 0.27 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സേവേറിയോസ് മെത്രാപ്പോലീത്തയുടെ നിർദ്ദേശത്തെത്തുടർന്നു ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിദീയൻ കത്തോലിക്കാ ബാവ ഉപയോഗിച്ചിരുന്ന ബെൻസ് കാർ വിൽക്കുവാൻ പരസ്യം നൽകിയ കുട്ടിക്കാനം എം ബി സി കോളജ് ഓഫ് എഞ്ചിനീയറിംഗ്  ഡയറക്റ്റർ ഫാ. ജിജി പി എബ്രഹാമുമായി ഞാൻ നടത്തിയ സംഭാഷണം ഞങ്ങൾ ഇന്നലെ സംപ്രേക്ഷണം ചെയിതിരുന്നു. ഈ സംഭാഷണത്തിൽ അദ്ദേഹം പരാമർശിച്ച ചില വസ്തുതകൾ മലങ്കര സഭയിൽ വൻ വിവാദത്തിനു തിരികൊളുത്തി.

മലങ്കര സഭയിലെ മാനേജിങ് കമ്മറ്റി അംഗങ്ങളിൽ അരിപ്രാഞ്ചിമാർ മാത്രമല്ല ഉറപ്പുള്ള ആണുങ്ങളും ഉണ്ട് എന്നതിനുള്ള തെളിവാണ് പ്രസ്തുത വിഷയത്തിൽ ,തിരുവനന്തപുരത്തുനിന്നുള്ള മാനേജിങ് കമ്മറ്റി അംഗവും സ്കൂൾ ബോർഡ് അംഗവുമായ ശ്രീ ബാബു പാറയിൽ നടത്തിയ പ്രസ്താവന.

എം ബി സി കോളജിന്റെ ഭരണം തന്റെ കൈപ്പിടിയിലാക്കുവാൻ സേവേറിയോസ് മെത്രാപോലിത്ത നിയോഗിച്ച അദ്ദേഹത്തിന്റെ തന്നെ വിശ്വസ്തൻ പറയുകയാണ് സേവേറിയോസ് മെത്രാപ്പോലീത്തക്ക് മാരക രോഗമുണ്ടെന്നും കൂടിയാൽ അഞ്ചു കൊല്ലം തികകില്ലെന്നും ... ഹെപ്പാറ്റിറ്റിസ് ബി ഒരു മാരക രോഗമെന്നുപറയാൻ പറ്റില്ല . മറ്റെന്തു രോഗമാണ് അദ്ദേഹത്തിനുള്ളതെന്ന് പറയാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട് എന്ന് അദ്ദേഹം പറയുന്നു.

ക്ളീമിസ് തിരുമേനിക്ക് ഓർമ്മകുറവുണ്ടെന്നും നടക്കുവാൻ താങ്ങി പിടിക്കണമെന്നും ഫാ ജിജി പി എബ്രഹാം പറയുന്നു. ഇതുതന്നെയല്ലേ ഞങ്ങളും നേരത്തെമുതൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിലിന്റെ മീറ്റിങ് നടന്നുകൊണ്ടിരിക്കുമ്പോൾ ഞാനിപ്പോൾ എവിടെയാ ഇരിക്കുന്നതെന്നു ചോദിക്കുമത്രേ...
ജനലിന്റെ അരികിൽ നിൽക്കുന്ന ഡ്രൈവറാണത്രേ ഇപ്പോൾ എവിടെയാണെന്നും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പറയുന്നത്. തന്റെ ചേട്ടൻ ബാവയുടെ ഡ്രൈവർ ആയതുപോലെ ക്ളീമിസ് മെത്രാച്ചനും ഒരു ബാവ ആകണമെന്നാണ് അനിയൻ ഡ്രൈവറുടെ ആഗ്രഹം പോലും. ക്ളീമിസ് തിരുമേനിയെ കസേരയിൽ ഇരുത്തിയാൽ മതി ബാക്കി താൻ നോക്കിക്കോളാം എന്നാണത്രെ ഇദ്ദേഹം പറയുന്നത്.

കുശാൽ നഗറിൽ മാത്യൂസ് ദ്വിദീയൻ കത്തോലിക്കാ ബാവ വാങ്ങിയ ശതകോടികൾ വരുന്ന ഭൂമി കുംഭകോണവും വൻ വിവാദമാകുകയാണ്. അടുത്ത മാനേജിങ് കമ്മറ്റിയിൽ സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട അഗ്രിമെന്റുകളും രേഖകളും ഹാജരാക്കിയില്ലെങ്കിൽ കാളി മാറും എന്നും ബാബു പാറയിൽ മുന്നറിയിപ്പുനൽകി .

സഭാ നേതൃത്വം  എന്ത് പിത്രുശൂന്യതപരമായ കാര്യങ്ങൾ ചെയ്യ്താലും മൊണ്ണ കുഞ്ഞാടുകൾ മിണ്ടില്ല എന്ന ആ സുറിയാനി പാരമ്പര്യം പൊളിച്ചെഴുതുകയാണ് ശ്രീ ബാബു പാറയിൽ.


ശ്രീ ബാബു പറയിലിന്റെ പ്രസ്താവനയോട് യോജിച്ചു നിരവധി പ്രബുദ്ധരായ വിശ്വാസികളും മുന്നോട്ടു വരുന്നുണ്ട്.

Readers Comment

Add a Comment