Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:35 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എംഎസ്എഫ് നേതാക്കൾക്കെതിരെ ലൈംഗിക അധിക്ഷേപ പരാതി നൽകിയ ഹരിതയിലെ നേതാക്കളോട് ഹിയറിങ്ങിന് ഹാജരാകാൻ വനിത കമ്മിഷൻ നിർദേശം. സെപ്‌റ്റംബർ ഏഴിന് മലപ്പുറത്ത് നടക്കുന്ന ഹിയറിങ്ങിൽ ഹാജരാകാനാണ് നിർദേശം നൽകിയത്. എന്നാൽ ഇതിന് സാധിക്കില്ലെന്നും കോഴിക്കോട് ഹാജരാവാൻ അനുവദിക്കണമെന്നും ഹരിത നേതാക്കൾ വനിത കമ്മിഷനെ അറിയിച്ചു.ഹരിത നേതാക്കളുടെ അപേക്ഷ അംഗീകരിച്ച കമ്മിഷൻ കോഴിക്കോട് ഹിയറിങ്ങിനുള്ള തിയ്യതി പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കി. മുസ്ലിം ലീഗിൻറെ മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തിയ അനുനയനീക്കത്തിനൊടുവിൽ ഹരിത നേതാക്കളോട് ഖേദം പ്രകടിപ്പിക്കാൻ എംഎസ്എഫ് നേതാക്കൾ തയ്യാറായെങ്കിലും കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് 'ഹരിത' വ്യക്തമാക്കിയിരുന്നു.

Readers Comment

Add a Comment