Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:21 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 70 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി  സ്റ്റേ ചെയ്തു. . കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നു സുപ്രീം കോടതി വിലയിരുത്തി. ഒരാഴ്ചത്തേക്കാണു സ്റ്റേ. പരീക്ഷകൾ നടത്തുമ്പോൾ കേരള സർക്കാർ ഇക്കാര്യം പരിഗണിച്ചിരുന്നോയെന്നു സുപ്രീം കോടതി ചോദിച്ചു. സർക്കാരിൽനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാൽ ഹർജി ഇനി പരിഗണിക്കുന്നതുവരെ പരീക്ഷ നടത്താതിരിക്കാൻ ഇടക്കാല സ്റ്റേ അനുവദിക്കുകയാണെന്നു സുപ്രീം കോടതി അറിയിച്ചു. ഹർജി സെപ്റ്റംബർ 13ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ഋഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

രാജ്യത്തെ 70 ശതമാനം കേസുകളും കേരളത്തിൽനിന്നാണ്. പ്രതിദിനം മുപ്പത്തയ്യായിരത്തോളം കേസുകളുണ്ടാകുന്നു. വിദ്യാർഥികളെ ഈ സാഹചര്യത്തിൽ അപകടത്തിലാക്കാനാകില്ലെന്നും ജസ്റ്റിസ് ഖാൻവിൽക്കർ പറഞ്ഞു

Readers Comment

Add a Comment