Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുവനടി ഓടുന്ന കാറിൽ ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ നാദിർഷയെ ഇന്ന് കോടതി വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിലാണ് നാദിർഷ ഹാജരാകുക. കേസിലെ എട്ടാം പ്രതി ദിലീപിന്റെ സുഹൃത്ത് കൂടിയാണ് നാദിർഷ. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കേസിലെ പ്രതികളിൽ നിന്ന് ഭീഷണിയുണ്ടായതായി നാദിർഷയും ദിലീപും നേരത്തെ വ്യക്തമാക്കിയിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സാക്ഷിവിസ്താരത്തിനിടെ നാദിർഷ വിശദീകരിച്ചേക്കുമെന്നാണ് കരുതുന്നത്. നടി ആക്രമിക്കപ്പെട്ട ശേഷം നാദിർഷയെ ഫോണിൽ വിളിച്ച് കോടികൾ ആവശ്യപ്പെട്ട സംഭവം വലിയ വാർത്തയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ 300ലധികം സാക്ഷികളുണ്ട്. ഇതിൽ 180 പേരുടെ സാക്ഷിവിസ്താരം പൂർത്തിയായി. ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെ വിസ്താരവും പൂർത്തിയായിട്ടുണ്ട്. പ്രതിഭാഗത്തിന് അനുകൂലമായ മൊഴിയാണ് കാവ്യ നൽകിയത് എന്നതിനാൽ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.കാവ്യയെ ഒന്നിലധികം ദിവസങ്ങളിൽ വിസ്തരിച്ച ശേഷമാണ് നാദിർഷ വിസ്താരത്തിന് വേണ്ടി കോടതിയിൽ എത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നാദിർഷക്ക് വന്ന ഫോൺ വലിയ വിവാദമായിരുന്നു. ദിലീപിനെ കുടുക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു എന്ന ആരോപണത്തിന് ഇത് കാരണമായിരുന്നു. പണം ആവശ്യപ്പെട്ടാണ് വിളിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം അറസ്റ്റിലയാത് സുനിൽകുമാർ എന്ന പൾസർ സുനിയാണ്. ഇയാളുടെ സഹതടവുകാരനായിരുന്ന വിഷ്ണു ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു നാദിർഷയുടെയും ദിലീപിന്റെയും ആക്ഷേപം. ഒന്നര കോടി രൂപ ആവശ്യപ്പെട്ട് വിഷ്ണു ഫോണിൽ ബന്ധപ്പെട്ടുവെന്നും പണം കൈമാറിയില്ലെങ്കിൽ ദിലീപിനെ കേസിൽ കുടുക്കുമെന്നുമായിരുന്നുവത്രെ ഭീഷണി.ദിലീപ് കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പാണ് ഭീഷണി കോൾ വന്നതും നടൻ പോലീസിൽ പരാതി നൽകിയതും. ഒന്നര കോടി രൂപ തന്നില്ലെങ്കിൽ ദിലീപിനെ കേസിൽ കുടുക്കുമെന്നായിരുന്നുവത്രെ ഭീഷണി. നിങ്ങൾ ഒന്നര കോടി നൽകിയില്ലെങ്കിൽ രണ്ടര കോടി രൂപ നൽകാൻ വേറെ ആളുണ്ടെന്നും ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.ഭീഷണിപ്പെടുത്തി വന്ന ഫോണിന്റെ ശബ്ദരേഖയും മറ്റു വിവരങ്ങളും സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി എന്നാണ് വിവാദം കത്തിനിന്ന വേളയിൽ ദിലീപും നാദിർഷയുമെല്ലാം സൂചിപ്പിച്ചിരുന്നത്. ദിലീപിനെ നേരിട്ട് വിളിക്കാൻ ശ്രമിച്ചു. നടക്കാത്തതിനെ തുടർന്ന് നാദിർഷയെയും ദിലീപിന്റെ സഹായിയെയും ഫോണിൽ ബന്ധപ്പെട്ടാണ് ബ്ലാക്ക്‌മെയിൽ ചെയ്തത് എന്നും പരാതിയിലുണ്ട്.


തന്നെ കേസിൽ കുടുക്കാൻ ചില കളികൾ നടന്നുവെന്ന സംശയമാണ് ദിലീപ് അന്ന് പ്രകടിപ്പിച്ചത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും താരം ആരോപിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ കാര്യമായ വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നില്ല. ആഴ്ചകൾ കഴിഞ്ഞപ്പോൾ ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലാകുന്നതാണ് കണ്ടത്.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനി ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘങ്ങൾ അറസ്റ്റിലായി. പിന്നീടാണ് ഭീഷണി കോൾ വിവരം പുറത്തുവന്നത്. എന്നാൽ നടി ആക്രമിക്കപ്പെട്ടത് ദിലീപ് നൽകിയ ക്വട്ടേഷനാണ് എന്ന വിവരങ്ങളും പോലീസിന് ലഭിച്ചു. ദിലീപിനെയും നാദിർഷയെയും ഒരുമിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ശേഷമാണ് 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായത്. 85 ദിവസത്തിന് ശേഷം നടന് ജാമ്യം ലഭിച്ചു.

Readers Comment

Add a Comment