Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ  തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിലാണ് യോ​ഗം.  വൈകിട്ട് നാലിനാണ് യോഗം ചേരുക. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളാകും യോഗത്തിൽ പ്രധാനമായും ചർച്ചയാകുക.ആരോഗ്യ മന്ത്രി വീണ ജോർജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ, റവന്യു മന്ത്രി കെ രാജൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. സ്വീകരിക്കേണ്ട നടപടികളും സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും ആരോഗ്യമന്ത്രി വിശദീകരിക്കും.സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിന് മുകളിൽ തുടരുകയാണ്. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി നാൽപതിനായിരം കടന്നു. മരണ സംഖ്യ 21,000 കടന്നു. 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്.

Readers Comment

Add a Comment